0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

എന്നിട്ടും എൻ്റെ രാധേ നീ കളിക്കുകയാണോ മരങ്ങളുടെ മറവിൽ ഈ കണ്ണാരം പൊത്തി കളി നിർത്തി അദൃശ്യതയുടെ മറപടം മാറ്റി നിനക്കു വന്നു കൂടെ ആ അസുലഭ നിമിഷങ്ങൾ എനിക്കായി തുറന്നു തരില്ലേ നീ.
ശ്യാമിൻ്റെ ചില വരികളാണ് എനിക്കിപ്പോ ഓർമ്മ വരുന്നത്
" വെറുക്കുന്ന മിഴികളാൽ നോക്കരുതേ..........
മടിക്കുന്ന മൊഴികളാൽ മൊഴിയരുതേ........
തുടിക്കുന്ന നെഞ്ചകം നീ കാണുന്നില്ലേ........
എൻ ഹൃദയത്തിൽ നൊമ്പരം നീ കേൾക്കുന്നില്ലേ.......
പ്രണയമാം മേഘശകലം മുടുന്നെന്നെ,
മിഴികൾ അണയും മുന്നെ – നിന്നെ ,
ഒരു നോക്കു കാണാൻ കൊതിക്കുന്നു വെറുതേ "
എനിക്കായ് അവൻ ചൊല്ലിയ വരികൾ ഇപ്പോ എനിക്കേറെ പ്രിയപ്പെട്ട വരികൾ
വിഷമിക്കുന്ന മനസുമായി ക്ലാസിലെത്തി . ഒരു ഉണർവില്ലാത്ത പോലെ, എല്ലാവരും കേളേജ് ലൈഫ് ആലോഷിച്ച് തിമിർക്കുമ്പോൾ ഒരു അയിത്തക്കാരനെ പോലെ ഞാൻ വേറിട്ടു നിന്നു. മിഴികൾ കണ്ണീരിൽ ഈർപ്പം നുകരാൻ കൊതിക്കുന്നുണ്ട്. തൊണ്ടയിൽ ഉറങ്ങി കിടക്കുന്ന സ്വരവീചികൾ ഉണരാൻ ശ്രമിക്കുന്നുണ്ട് . മനസിലെ ദുഖത്തിൻ്റെ പാനപാത്രം നിറഞ്ഞൊഴുകി. വിവേകം അതെല്ലാം തടഞ്ഞു നിർത്തി. സ്വഭിമാനബോധം ക്ലാസിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിടാൻ കൊതിച്ച മനസിനെ വിലങ്ങിട്ടു പൂട്ടി.
ജിഷ്ണു : അളിയാ അവളുടെ നിശ്ചയാ വെള്ളിയാഴ്ച
ഞാൻ : അറിയാടാ
അജു : അതാ അവൻ്റെ മുഖത്തൊരു മ്ലാനത
ഹരി : ആണോടാ
ജിഷ്ണു : കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അ കാക്കച്ചി കൊത്തി പോയി
കിട്ടിയ അവസരം അവർ മൊതലാക്കി. അല്ലേലും ഫ്രണ്ട്സ് എന്നു പറഞ്ഞാൽ അങ്ങനെയാണ്. ഒരേ

💬 Comments

View all comments