Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
എൻ്റെ മടിയിൽ വെച്ച് ഞാൻ എൻ്റെ കയ്യാൽ ഒരുരുള അവൾക്കു നീട്ടി . ആ കണ്ണുകൾ നിറഞ്ഞിരുന്നു ,ആ വെണ്ണ പല്ലുകൾ കാട്ടിയ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. എൻ്റെ കയ്യിൽ നിന്നും ഉരുള വായിലാക്കി അവൾ പതിയെ എൻ്റെ കയ്യിൽ കടിച്ചു
ടി പെണ്ണേ ഒന്നു ഞാൻ തരുവേ
കണ്ണുകൾ രണ്ടും ചിമ്മി കാണിച്ച് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി തൂകി അവളിലെ കുറുമ്പും നിഷക്കളങ്കതയും എനിക്കു മുന്നിൽ കാട്ടി. അവളിലെ കുട്ടിത്തത്തിൽ ഞാനറിയാതെ ഞാനലിയുകയായിരുന്നു.
ടാ ഹരി അമ്മയെ വിളിച്ച് പറയണം നമ്മൾ റൂമിനു വെളിയിൽ ചുറ്റി കുറച്ചു കഴിഞ്ഞു വരുമെന്ന്
അവൻ ഫോൺ എടുത്തു റൂമിനു വെളിയിൽ വിളിക്കാൻ പോയതും കൊക്കുരുമി ഇണക്കുരുവികളെ പോലെ ഞങ്ങൾ പ്രണയിച്ചു. സാമ്പാറിൻ്റെ രുചി ഞാനും നുകർന്നു അവളിൽ നിന്ന്. പിന്നെ സ്വയം വിട്ടകന്ന് അവളെ മുഴുവൻ ആഹാരവും കഴിപ്പിച്ചു. എൻ്റെ കൈ കൊണ്ട് അവളെ ഊട്ടുമ്പോ ഇരുവരുടെയും മനസ് നിറയുകയായിരുന്നു.
അവളെ കുളിക്കാനായി ബാത്റുമിൽ ഞാൻ വാശി പിടിച്ചു കയറ്റി. ഈ സമയം ഹരി റൂമിൽ കയറി വന്നു.
അവളെവിടെ
കുളിക്കാൻ കേറി
നിന്നെ കണ്ടേ പിന്നെയാ അതിനെ നോർമലായി കണ്ടത്. ഒന്നു ചിരിച്ചു കണ്ടതും
ഞാനവനെ നോക്കി ചിരിച്ചു.
ടാ നിനക്കെന്നോട് ദേഷ്യമുണ്ടോടാ
എന്തിന് നീ അതൊക്കെ വിട്ടേ കഴിഞ്ഞ കാര്യങ്ങൾ
ഉം ശരി
പിന്നെ എൻ്റെ പെങ്ങളെ എനി കരയിച്ചാ മുന്നെ കിട്ടിയ പോലെ എനിയും കിട്ടുവേ
അതൊക്കെ എപ്പോ
നിൻ്റെ ആക്സിടൻ്റ കഴിഞ്ഞേ പിന്നെ അങ്ങനാ . സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണേണ്ട അവസ്ഥ
💬 Comments
View all comments