0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

വന്നു
അതും പറഞ്ഞു അവൻ ചിരിച്ചു.
ടാ അമ്മ എന്തു പറഞ്ഞു.
പെട്ടെന്നു വരണം പിന്നെ നിന്നെ ഒന്നു സൂക്ഷിക്കാനും . റൂമിൽ ഇരിക്കല്ലെ ഒന്നിങ്ങനെ പോയാ എൻ്റെ കുട്ടിക്ക് ആശ്വാസാവും
പാവമാ അത് ഞാനെന്നാ ജീവനാ
അതു പറഞ്ഞോണ്ടിരിക്കുമ്പോ ബാത്റൂമിൽ നിന്നും മാളവിക വന്നു.
ചന്ദനലേപത്തിൽ മുങ്ങി കുളിച്ച പൗർണമി പോലെ അവൾ എനിക്കു മുന്നിൽ, വെള്ള ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. അതവർക്ക് കൂടുതൽ ഭംഗി നൽകുന്നു. അവളുടെ സൗന്ദര്യം ഇവിടെ വർണ്ണിക്കുന്നില്ല അവളിലെ ക്ഷീണത്തെ ഉൻമൂലനം ചെയ്യാൻ ഈ സ്നാനത്തിനും ആയിട്ടില്ല. എൻ്റെ പഴയ വാവ തിരിച്ചു വന്നാൽ മാത്രമേ എന്നിൽ അവളുടെ വർണ്ണനകൾ വിടരു .
അവൾ പതിയെ എനിക്കരികിൽ വന്നു, മുടികൾ കുറഞ്ഞ് ജലകണങ്ങൾ തെറുപ്പിച്ചു പിന്നെ ഒരു കള്ള ചിരിയും വശ്യമായ നോട്ടവും അവളിൽ ഉടലെടുക്കുന്ന വികാരങ്ങൾ ഒരു പ്രതിബിംബം പോലെ ആ മുഖത്ത് തെളിഞ്ഞു കാണാം. ആ മിഴികൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് .
അവളെ അരികിലേക്ക് ഞാൻ മടി വിളിച്ചു, ആ വിളി പ്രതിക്ഷിച്ചിരുന്നു എന്നപ്പോലെ അവൾ എനിക്കരികിലേക്ക് പാഞ്ഞു വന്നു. ഹരി അവർക്കുള്ള മരുന്ന് എനിക്കു തന്നു. ഞാനത് അവളെ കൊണ്ട് കടുപ്പിച്ചു.
ടി എനി നിനക്കുള്ള ഭക്ഷണം മരുന്ന് ഇവൻ കൊണ്ടു വന്നു തരും അത് കഴിച്ചോണം
അതവൾക്ക് ഇഷ്ടമാവാത്തതിനാൽ വേഗം തന്നെ പറഞ്ഞു
അതു വേണ്ട
ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി.
ഒന്ന് കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു. ഉടനെ അവൾ തലയാട്ടി സമ്മതിച്ചു. അവൾ സമ്മതിച്ചു തരില്ല എന്നു

💬 Comments

View all comments