0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

എല്ലാം പാഴ് വാക്കായി കാറ്റിൽ പറത്തിയില്ലെ ഞാൻ. പ്രണയത്തിൽ നേർ പാതിയോടു വിശ്വാസം നഷ്ടമായാൽ പിന്നെ ആ പ്രണയത്തിൽ വിള്ളലുകൾ വീഴുന്നത് പെട്ടെന്നാഴിരിക്കും. സംശയമാകുന്ന അഗ്നി പതിയെ എരിയാൻ തുടങ്ങും പിന്നെ ആ പ്രണയത്തെ സംഹരിച്ചു ചാരം മാത്രമാക്കും . തനിക്കറിയാം ആ തീ നാളം ഞാൻ കൊളുത്തി കഴിഞ്ഞെന്ന് . നീയെന്ന സത്യത്തിൽ നിന്നകലുമ്പോയൊക്കെഴും തോൽവികൾ എന്നെ തേടിയെത്തിയിട്ടുണ്ട്.
ടാ എന്താടാ ചിന്തിക്കുന്ന
ഒന്നുമില്ലെടാ മാളുനെ കുറിച്ചോർത്തു പോയി, നീ പറ
ഞാൻ നിനക്ക് അപകടം പറ്റിയത് നിത്യയോടു പറഞ്ഞതും അവൾ ബോധം കെട്ടു വീണു അവളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോഴാ മാളവിക നിത്യയെ കണ്ടത്. അവളും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോ കേറിക്കോളാൻ പറഞ്ഞു. അവളും വന്നു. അവൾ ആരുടെയോ ഫോണിലേക്ക് കൊറെ വിളിച്ചു . പിന്നെ നിന്നെ കുറിച്ചു ചോദിച്ചു അതു കേട്ടപ്പോ എനിക്കങ്ങു ദേഷ്യം വന്നു . നിനക്ക് അപകടം പറ്റിയതും ചത്തോ ജീവനോടെ ഉണ്ടോന്നും അറിയില്ല അതാ നിത്യ ബോധംകെട്ടത് എന്നും അവൾ അപ്പോ കരഞ്ഞ കരച്ചിൽ എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നില്ല. എന്നെക്കൊണ്ട് വണ്ടി നിർത്തിച്ച് ഷോപ്പിൽ കയറി എന്തോ വാങ്ങി വന്നു . പിന്നെ കരഞ്ഞില്ല ഒന്നും മിണ്ടിയില്ല . ഒരുതരം ഭ്രാന്തു പിടിച്ച വരെ പോലെ എന്തൊക്കൊ സ്വയം ഉരുവിട്ടു കൊണ്ടിരുന്നു. ഇവിടെത്തി നിയന്ത് കാര്യം പറയാൻ പറ്റൂല നീ ഐ സി യു ആണെന്ന് അറിഞ്ഞപ്പോ അവളും വിണു. അവക്ക് കാവലായി ഞാനിരുന്നു അവളുടെ പാരൻസ് വരുന്നവരെ. അവൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഞാൻ കയറിയപ്പോ

💬 Comments

View all comments