Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
ചിലപ്പോ കാണാൻ പറ്റാതെ പോവും അല്ലേ
അല്ലേ എന്താടാ
അല്ലേ ചിലപ്പോ നിനക്കൊരു മുഴുഭ്രാന്തിയെ കാണെണ്ടി വരും
ആ വാക്കുകൾ പകരുന്ന വേദന, അവൾക്കരികിലെത്തിയിട്ടും താൻ എന്തിനു അകലാൻ ശ്രമിച്ചു അവളെ മരണത്തിന് വിട്ടു കൊടുക്കാനൊ അതോ അവൾ ഒരു ഭ്രാന്തിയായി കാണാനോ. ഞാനാണ് ആ പൊട്ടിപ്പെണ്ണിൻ്റെ ശാപം എന്നോട് തോന്നിയ പ്രണയമാണ് അവളുടെ തെറ്റ് . അവളെ ഇങ്ങനെ ഓരോ നിമിഷവും വേദനിപ്പിച്ച് താൻ അതിൽ സുഖം കണ്ടെത്തിയിരുന്നോ.. ഇല്ല ഒരിക്കലുമില്ല പിന്നെ എന്തി കൊണ്ടാ താനിങ്ങനെ ആയത്. എൻ്റെ മിഴികൾ ഒഴുകുകയായിരുന്ന തോരാ കണ്ണുനീർ.
ഹരി അതറിഞ്ഞ പോലെ ആ വാതിലുകൾ തുറന്നെന്നെ അകത്തേക്ക് കയറ്റി. ആ നിമിഷം ശരിക്കും എന്നിലെ ജീവാംശം എന്നിൽ നിന്നും അകന്നിരുന്നു . ഒരു മൃത ശരീരം അവൾക്കു മുന്നിൽ. അസ്തമയ സൂര്യനെ കണ്ട പ്രതീതി.
അവൾ എൻ്റെ മുന്നിൽ, ആ കിടക്കയിൽ ഇരിക്കുന്നു . മുട്ടുമടക്കിയ കാലുകളിൽ ഇരു കരങ്ങളും കോർത്തു വെച്ച് തല ചായ്ച്ചു കിടക്കുന്നു. അവളുടെ കയ്യിനേയും കാലിനേയും ഒരു മൂടു മറ എന്ന പോലെ ആ കാർകൂന്തൽ മറച്ചിരുന്നു. സർവ്വവും നഷ്ടമായി നിരാശയിൽ കുപ്പു കുത്തിയ ഒരു മനസ് ഇന്നെൻ്റെ മുന്നിൽ. വാതിൽ തുറന്നതോ അകത്തു ഞങ്ങൾ വന്നതോ അവൾ അറിഞ്ഞില്ല. അല്ലെ അറിഞ്ഞതായി നടിച്ചില്ല. പ്രതികരണ ശേഷി ഇല്ലാതായ ഒരു മരപ്പാവ പോലെ അവൾ നിശ്ചലയാണ്.
വാവേ ...................
ഞാൻ വിളിച്ചു തിരുന്നതിനു മുന്നെ ആ മുഖം ഉയർന്നിരുന്നു. എന്നെ കണ്ട നിമിഷം തന്നെ അവൾ പാഞ്ഞു വന്നെന്നിലേക്കു ചേർന്നു .
💬 Comments
View all comments