Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
മരണത്തെ പുൽകാൻ കൊതിക്കുന്ന മനസും അതിനോട് പടവെട്ടുന്ന വിവേകവും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അതു തരണം ചെയ്യുക എന്നത് അതികഠിനമാണ്. അവളുടെ കണ്ണുകളിലെ തീ നാളം എരിഞ്ഞത് താൻ കണ്ടതാണ്. അവളിലെ മൗനം എന്തിനുള്ള പുറപ്പാടാണെന്ന് തനിക്കു പോലും അറിയാൻ കഴിയുന്നില്ല. ഒന്നു മാത്രം അറിയാം അത് തൻ്റെ പതനം മാത്രമാണ്.
അനു അവളുടെ അവസ്ഥയും ഒരു പോലെ തന്നെ . മാളുവിനെ കണ്ട ഞെട്ടലിൽ നിന്ന് അവളും മുക്തയല്ല. തന്നോട് ചേർന്നു തന്നെയാണ് അവൾ ഇപ്പോഴും നിൽക്കുന്നത്. ആ ശരീരം മരവിച്ച് ശീതളമായത് താനറിയുന്നു. അനു തന്നിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നുണ്ടാവാം എന്നാൽ അപ്രതീക്ഷിത നിമിഷങ്ങളിൽ നാം ചലനമറ്റ ശരീരമാകും എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മാളു അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരികയാണ്. ആ കാലടി അടുക്കും തോറും നടുങ്ങുന്നത് രണ്ട് ഹൃദയമാണ്. അനു അവൾ എനി വേണ്ടീട്ട് ചെയ്തതാണോ ഇത് എന്നൊരു ചിന്ത എൻ്റെ മനസിലുണർന്നു . അല്ല ഒരിക്കലും അല്ല ആ ചുംബനം അവൾ ആവിശ്യപ്പെട്ടതല്ല താൻ സ്വയം അറിഞ്ഞു നൽകിയതാണ് ഇതിൽ അവൾക്ക് പങ്കില്ല. തെറ്റു ചെയ്തത് താനാണ്, താൻ മാത്രം. ഒരിക്കെ ജിൻഷക്ക് ഉമ്മ കൊടുക്കാൻ അവൾ തന്നെ പറഞ്ഞതാണ് . അന്നു താൻ അതനുസരിച്ചെങ്കിലും ഒടുക്കം അവൾ ചോദിച്ച ആ ചോദ്യം " എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ പറഞ്ഞാലും അങ്ങനെ ചെയ്യില്ലായിരുന്നു " അതവൾ പിന്നെ കുറുമ്പാണെന്നു പറഞ്ഞു തള്ളിയാലും ആ വാക്കുകൾ അത് മനസിൽ നിന്നും വന്നതാണ്. അങ്ങനെ ഉള്ള അവൾ ഇത് എങ്ങനെ എടുക്കും
💬 Comments
View all comments