ഇണക്കുരുവികൾ 13 [പ്രണയ രാജ]

📝 Ongoing

👁 73864 views ❤ 594 likes 💬 185 comments

ഇണക്കുരുവികൾ 13
Enakkuruvikal Part 13 | Author : Pranaya Raja
Previous Chapter
അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( എന്നാപ്പിന്നെ തൊടങ്ങില്ല )
വാതിൽക്കൽ മാളുവിനെ കണ്ട നിമിഷം എന്നിൽ ഞാൻ പോലും കാണാത്ത ഭയം എന്ന വികാരത്തിൻ്റെ അർത്ഥ തലങ്ങൾ സ്വയം അറിയുകയായിരുന്നു. അമ്പിളി മാമനെ പിടിച്ചു തരാം എന്നു പറഞ്ഞ് കുഞ്ഞിനെ കപളിപ്പിച്ച ഒരമ്മയിലെ കുറ്റബോധം എന്നിലുണർന്നു. മാളു അവൾ തന്നെ ഒരു ചതിയനായി കാണുമോ ? അവളെ അവിടെ ഉറക്കി കിടത്തി രാവിൻ്റെ മറവിൽ മറ്റൊരു പെണ്ണിൻ്റെ ചൂടു നുകരുന്ന നീചനായി തന്നെ വിലയിരുത്തുമോ ? തന്നിലെ ആത്മാർത്ഥ പ്രണയം അതൊരു വഞ്ചനയായി അവൾക്ക് തോന്നുമോ? അറിയില്ല തനിക്കൊന്നും . എന്ത് പറയും അവളോട് , എങ്ങനെ പറയും അവളുടെ മുഖത്ത് നോക്കി, താൻ പറയുന്നത് അവൾക്കു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ , അതിനുള്ള ക്ഷമത ആ മനസിലില്ലെങ്കിൽ താൻ എന്തു ചെയ്യും.
മരണം അതിനെ താൻ ഒരിക്കലും ഭയന്നിട്ടില്ല പക്ഷെ ഇപ്പോ ഭയക്കുന്നു. മരണത്തെ മുഖാമുഖം കണ്ടതു കൊണ്ടല്ല. അതിനു ശേഷം തൻ്റെ മുന്നിൽ നിറകണ്ണുകളേന്തിയ മുഖങ്ങൾ അവയാണ് തന

📚 Chapters

1 published

Related Stories

💬 Comments

View all comments