ഇണക്കുരുവികൾ 13 [പ്രണയ രാജ]
ഇണക്കുരുവികൾ 13
Enakkuruvikal Part 13 | Author : Pranaya Raja
Previous Chapter
അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( എന്നാപ്പിന്നെ തൊടങ്ങില്ല )
വാതിൽക്കൽ മാളുവിനെ കണ്ട നിമിഷം എന്നിൽ ഞാൻ പോലും കാണാത്ത ഭയം എന്ന വികാരത്തിൻ്റെ അർത്ഥ തലങ്ങൾ സ്വയം അറിയുകയായിരുന്നു. അമ്പിളി മാമനെ പിടിച്ചു തരാം എന്നു പറഞ്ഞ് കുഞ്ഞിനെ കപളിപ്പിച്ച ഒരമ്മയിലെ കുറ്റബോധം എന്നിലുണർന്നു. മാളു അവൾ തന്നെ ഒരു ചതിയനായി കാണുമോ ? അവളെ അവിടെ ഉറക്കി കിടത്തി രാവിൻ്റെ മറവിൽ മറ്റൊരു പെണ്ണിൻ്റെ ചൂടു നുകരുന്ന നീചനായി തന്നെ വിലയിരുത്തുമോ ? തന്നിലെ ആത്മാർത്ഥ പ്രണയം അതൊരു വഞ്ചനയായി അവൾക്ക് തോന്നുമോ? അറിയില്ല തനിക്കൊന്നും . എന്ത് പറയും അവളോട് , എങ്ങനെ പറയും അവളുടെ മുഖത്ത് നോക്കി, താൻ പറയുന്നത് അവൾക്കു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ , അതിനുള്ള ക്ഷമത ആ മനസിലില്ലെങ്കിൽ താൻ എന്തു ചെയ്യും.
മരണം അതിനെ താൻ ഒരിക്കലും ഭയന്നിട്ടില്ല പക്ഷെ ഇപ്പോ ഭയക്കുന്നു. മരണത്തെ മുഖാമുഖം കണ്ടതു കൊണ്ടല്ല. അതിനു ശേഷം തൻ്റെ മുന്നിൽ നിറകണ്ണുകളേന്തിയ മുഖങ്ങൾ അവയാണ് തന്നിലെ ഭയത്തിൻ്റെ ജൻമദാതാക്കൾ. മരണത്തെ പുൽകാൻ കൊതിക്കുന്ന മനസും അതിനോട് പടവെട്ടുന്ന വിവേകവും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അതു തരണം ചെയ്യുക എന്നത് അതികഠിനമാണ്. അവളുടെ കണ്ണുകളിലെ തീ നാളം എരിഞ്ഞത് താൻ കണ്ടതാണ്. അവളിലെ മൗനം എന്തിനുള്ള പുറപ്പാടാണെന്ന് തനിക്കു പോലും അറിയാൻ കഴിയുന്നില്ല. ഒന്നു മാത്രം അറിയാം അത് തൻ്റെ പതനം മാത്രമാണ്.
അനു അവളുടെ അവസ്ഥയും ഒരു പോലെ തന്നെ . മാളുവിനെ കണ്ട ഞെട്ടലിൽ നിന്ന് അവളും മുക്തയല്ല. തന്നോട് ചേർന്നു തന്നെയാണ് അവൾ ഇപ്പോഴും നിൽക്കുന്നത്. ആ ശരീരം മരവിച്ച് ശീതളമായത് താനറിയുന്നു. അനു തന്നിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നുണ്ടാവാം എന്നാൽ അപ്രതീക്ഷിത നിമിഷങ്ങളിൽ നാം ചലനമറ്റ ശരീരമാകും എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മാളു അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരികയാണ്. ആ കാലടി അടുക്കും തോറും നടുങ്ങുന്നത് രണ്ട് ഹൃദയമാണ്. അനു അവൾ എനി വേണ്ടീട്ട് ചെയ്തതാണോ ഇത് എന്നൊരു ചിന്ത എൻ്റെ മനസിലുണർന്നു . അല്ല ഒരിക്കലും അല്ല ആ ചുംബനം അവൾ ആവിശ്യപ്പെട്ടതല്ല താൻ സ്വയം അറിഞ്ഞു നൽകിയതാണ് ഇതിൽ അവൾക്ക് പങ്കില്ല. തെറ്റു ചെയ്തത് താനാണ്, താൻ മാത്രം. ഒരിക്കെ ജിൻഷക്ക് ഉമ്മ കൊടുക്കാൻ അവൾ തന്നെ പറഞ്ഞതാണ് . അന്നു താൻ അതനുസരിച്ചെങ്കിലും ഒടുക്കം അവൾ ചോദിച്ച ആ ചോദ്യം " എന്നെ
💬 Comments
View all comments