Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
അവസാന നിമിഷം കാണുന്ന ചന്ദ്രക്കലയിൽ ഒരു നക്ഷത്രത്തെ നോക്കി അവൾ ഇരുന്നു. മഞ്ഞ ടോപ്പും ചുവന്ന പാവാടയും' ആ പാവാട താഴേക്ക് കാറ്റിൽ പാറി ഒഴുകി നടന്നു. അഴിച്ചിട്ട കേശഭാരം അതിൻ്റെ കറുപ്പ് ചന്ദ്ര
വെളിച്ചത്തിൽ തെളിഞ്ഞു കാണാം അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല അവൾ ആ നക്ഷത്രത്തെ മാത്രം നോക്കി നിന്നു. ആരെയോ കാത്തിരിക്കുന്നത് പോലെ, അല്ലേ ഏതോ അനർഗള നിമിഷത്തിനായി പ്രതിക്ഷിച്ചിരിക്കയാവാം. മുഖം കാണാത്ത അവളിലും ഞാൻ നിൻ്റെ മുഖം കാണുന്ന പോലെ
കുഞ്ഞൂസെ
അതും പറഞ്ഞവൾ വീണ്ടും എൻ്റെ അധരങ്ങളെ കീഴ്പ്പെടുത്തി.
മാളു , എടി പെണ്ണേ
എന്താ
നീ എന്നെ പഠിപ്പിച്ച രണ്ടു കാര്യം എന്താ എന്നറിയോ
എന്താ മനുഷ്യാ പറ കേക്കട്ടേ,
ഒന്ന് അന്ത്യമില്ലാത്ത പ്രണയം
ആണോ
അതു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ തേജസ്സ് . ആ കണ്ണുകളിലെ നാണം ,ആ മുഖത്തെ പുഞ്ചിരി. അവളെന്ന മായയിലെ മായാജാലം
അതെടി പെണ്ണേ
പിന്നെ അടുത്തത് പറ
പോ അതു പിന്നെ പറയാം
അച്ചുവേട്ടാ പറ പ്ലീസ്
ദേ പെണ്ണേ നീ ഏതേലും ഒന്നൊപ്പിക്ക് വിളിച്ച് വിളിച്ച് ഇപ്പോ എൻ്റെ പേരു തന്നെ ഞാൻ മറന്നു
അറിയില്ലാ അച്ചുസെ എനിക്ക് , സത്യം പറഞ്ഞാ ഓരോരോ പേരു വിളിക്കുമ്പോഴും എനിക്ക് മതി വരുന്നില്ല. ചിലപ്പോ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന പേര് എനിക്കിതുവരെ കിട്ടിയിട്ടില്ല എന്നൊരു തോന്നൽ, ഞാൻ തേടുന്നത് ആ ഒരു പേരിനെയാ അതെൻ്റെ നാവിൻ തുമ്പിൽ വരുന്ന വരെ ഞാൻ ... എനിക്കറിയില്ല ഞാനെന്തു വിളിക്കണം എന്ന്
💬 Comments
View all comments