Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
ചോദ്യം ഓർമ്മയുണ്ടോ
പിന്നെ, ഈ കണ്ണൻ്റെ രാധയാവാൻ എന്നെ അനുവദിക്കുമോ
അതെ അന്നു ഞാൻ വിളിച്ച പേര്, ആദ്യമായി വിളിച്ച പേര് കണ്ണൻ
ഇതൊറപ്പിക്കാവോ
എൻ്റെ കവിളിൽ മുത്തിക്കൊണ്ടവൾ പറഞ്ഞു
ഉറപ്പിക്കാം കണ്ണൻ എൻ്റെ കണ്ണൻ
എന്നാ പോവാ
അവളും സമ്മതം മൂളി ഞങ്ങൾ ഞങ്ങളുടെ പ്രണയരഥത്തിൽ യാത്ര തുടർന്നു.
മാളു അവൾ കുഞ്ഞുങ്ങളെ പോലെയാണ് . അവളുടെ മനസ് അത് എന്നെ മാത്രം ചിന്തിക്കുന്നു. എന്നിൽ ഒതുങ്ങുന്നു . അവർക്കായ് പകരുന്ന നിമിഷങ്ങൾ വളരെ പരിമിതം എന്നാൽ അവൾക്ക് ആ നിമിഷങ്ങൾ വളരെ കൂടുതൽ. അവളുടെ കുശുമ്പും കുറുമ്പും എല്ലാം എൻ്റെ അടുത്ത് മാത്രം. സ്നേഹവും ദേഷ്യവും എന്നോട് മാത്രം.
തുടർ യാത്ര ഞങ്ങൾക്ക് വളരെ കഷ്ടകരമായിരുന്നു. മാളുവിന് വേഗം വേണം എന്നാൽ നനഞ്ഞ് ഈറനണിഞ്ഞ ഞങ്ങൾക്ക് കാറ്റ് ശൈത്യം സമ്മാനമായി തന്നു. അവൾ എന്നിൽ നിന്നും താപം ആവാഹിക്കുമ്പോൾ കുളിരിൽ ഞാൻ കുളിക്കുകയായിരുന്നു. അറിയാതെ കരങ്ങൾ ആക്സിലറേറ്ററിനെ പ്രണയിച്ചു . ഞങ്ങൾ കുതിച്ചു പാഞ്ഞു. പെട്ടെന്ന് വളവ് തിരിയുമ്പോ എതിരെ ഒരു കാർ വന്നതും ഞാൻ വെട്ടിച്ചു . ഞങ്ങൾ വണ്ടിയിൽ നിന്നും തെറിച്ചു വീണു .
(തുടരും)
💬 Comments
View all comments