0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

മരണത്തെ പോലും അവൾ ഭയക്കുന്നില്ല. മുന്നോട്ടു ചെന്ന ഞങ്ങൾ കണ്ടത് തെളി വെള്ളമാണ്. ആഴമില്ലാത്ത അടിത്തട്ടു കാണുന്ന തെളിവെള്ളം. ചെറു മത്സ്യങ്ങൾ കൂട്ടമായി ഒഴുകി നടക്കുന്നു. ആ കാഴ്ചകൾ നോക്കി നിന്ന എൻ്റെ പുറത്ത് ഇരു കരങ്ങൾ പതിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. ഞാൻ ആ വെള്ളത്തിൽ വീണതും പിന്നാലെ മറ്റൊരാളും അതിൽ പതിച്ചിരുന്നു. മാളു അവളുടെ കുറുമ്പുകൾ ഒരിക്കലും വർണ്ണിക്കാനാവില്ല. ആ കുറുമ്പത്തിയെ എനിക്കേറെ പ്രിയം. വെള്ളത്തിന് ഒടുക്കത്തെ തണുപ്പ് . മാളുവും അത് പ്രതീക്ഷിച്ചിരുന്നില്ല. ആ തണുപ്പിൽ ശരീരം വിറക്കുമ്പോൾ അവൾ എന്നിൽ അഭയം പ്രാപിച്ച് അധരങ്ങൾ കവർന്നെടുത്തു. ഈ തണുപ്പ് സീമകളെ മുറിച്ചു മാറ്റും എന്നെനിക്കു മനസിലായി . എല്ലാത്തിനും അവളുടെ മനസും ശരീരവും സജ്ജമാണ് അതെനിക്കും അറിയാം. അവളുടെ കരങ്ങൾ എൻ്റെ ദേഹത്തെ പരതി നടന്നു ചൂടിനായി. മനസുകൊണ്ട് അവൾ എൻ്റെ ഭാര്യയാണ്, ആ അധികാരങ്ങൾ അവൾ സ്വമേധയാ എടുത്തിരുന്നു. അതിനാൽ ഈ തണുപ്പിനെ ചെറുക്കാൻ അവൾ എൻ്റെ ശരീരത്തിൽ പൂർണമായി ലയിക്കാൻ വിതുമ്പി. വാ പോവാം കുഞ്ഞൂസെ വേണോടാ എന്ത് എന്നെ, നിനക്ക് വേണോടാ വേണം നിന്നെ എനിക്ക് വേണം എല്ലാ അർത്ഥത്തിലും എന്നാ എടുത്തോടാ ഇപ്പോ അല്ലാ ആ കഴുത്തിൽ ഞാൻ താലി ചാർത്തിയിട്ട് അവൾ എന്നെ മുറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു എനിക്കറിയാം നീ ഇതേ പറയു എന്ന് പിന്നെ എന്തിനാടി നിൻ്റെ നാവീന്നു കേൾക്കാൻ ഓ പിന്നെ സത്യം , നീ ഇപ്പോ പറഞ്ഞാലും ഇഷ്ടത്തോടെ ഞാൻ തരും എന്നെ നിനക്ക് മനസാൽ ഞാൻ നിൻ്റെ ഭാര്യയായി വാവേ ..... ആ അധികാരത്തിൽ എൻ്റെ മനസ് കൈവിട്ടു പോയാലും നീ ഈ കാട്ടുന്ന കെയർ അതാടാ എനിക്കിഷ്ടം . എൻ്റെ എല്ലാ ഇഷ്ടവും സാധിച്ചു തന്ന് ഒരിഷ്ടം മാത്രം നടത്തി തരാതെ മോഹിപ്പിച്ച് നീയെന്നെ സ്നേഹിക്കുവല്ലേ കണ്ണാ കണ്ണാ കണ്ണാ കണ്ണാ എന്താടി കിട്ടി എനിക്കാ പേരു കിട്ടി
എന്താ നിനക്കു പറ്റിയത് ഞാൻ തേടിയ ആ പേര് കിട്ടി കണ്ണാ എന്നോ അന്നത്തെ ലൗവ് ലെറ്ററിൽ ഞാൻ ചോദിച്ച

💬 Comments

View all comments