0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

തന്നെ ഞാൻ മറന്നു അറിയില്ലാ അച്ചുസെ എനിക്ക് , സത്യം പറഞ്ഞാ ഓരോരോ പേരു വിളിക്കുമ്പോഴും എനിക്ക് മതി വരുന്നില്ല. ചിലപ്പോ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന പേര് എനിക്കിതുവരെ കിട്ടിയിട്ടില്ല എന്നൊരു തോന്നൽ, ഞാൻ തേടുന്നത് ആ ഒരു പേരിനെയാ അതെൻ്റെ നാവിൻ തുമ്പിൽ വരുന്ന വരെ ഞാൻ ... എനിക്കറിയില്ല ഞാനെന്തു വിളിക്കണം എന്ന് അവളെ മാറോടണച്ചാണ് ഞാൻ അതിനവൾക്ക് മറുപടി കൊടുത്തത്. ആ മറുപടി അവളും ആഗ്രഹിച്ചിരുന്നു. ഇരുവരും ഒരു മനസായതിനാൽ ആവാം ആ പുൽകൽ സമയത്തിനും അതീതമായത്. മാറിൽ ചാഞ്ഞു കൊണ്ടവൾ ചോദിച്ചു പറ രണ്ടാമത്തെത് എന്താ പറയില്ല കാണിക്കാം അവൾ ശരിയെന്ന് സമ്മതം മൂളിയതും ആ കവിളുകൾ ഇരു കരങ്ങളാൽ താങ്ങി ആ അധരങ്ങളിൽ ചുംബനം അർപ്പിച്ചു. നിരവൃതിയുടെ നിമിഷങ്ങളിൽ ആ മിഴികൾ നാണത്താൽ അടഞ്ഞിരുന്നു. മിഴികൾ തുറന്ന അവൾ എന്നെ പുണർന്നു . അതിൽ അവൾ പറയാതെ പറഞ്ഞ വാക്കുകൾ അതിൻ്റെ ആഴം എല്ലാം എന്നിൽ നിർവൃതിയുടെ മഴയായി പെയ്തിറങ്ങി. കുഞ്ഞുസെ പോവാ അവൾ എന്നെയും കൂട്ടി ബൈക്കിനടുത്തേക്ക് പോയി. ഞങ്ങളുടെ പ്രണയരഥം വീണ്ടും മുന്നോട്ടു കുതിച്ചു. വീണ്ടും അവളുടെ ആവിശ്യപ്രകാരം രഥം നിശ്ചലമായി. റോഡിൽ നിന്നും കുറച്ചകലെ നീരൊഴുക്ക് ഞങ്ങൾ കണ്ടു. വാ അങ്ങോട്ടു പോകാം കൈകളിൽ കൈ കോർത്ത് തോളുരുമ്മി ഞങ്ങൾ നടന്നു. അവളിലെ സ്നേഹം എന്നും എന്നെ വിസ്മയങ്ങളുടെ ലോകത്തേക്കാണ് ക്ഷണിക്കാർ. ഞാൻ കാണാത്ത കാഴ്ചകൾ അവൾ എനിക്കു കാട്ടിത്തന്നു.
പാറ കൂട്ടത്തിൽ നിന്നും തെളിനീർ ഒഴുകി അകലുകയാണ്. കല്ലുകളിലൂടെ അതിൻ്റെ തുടക്കം തേടി ഞങ്ങൾ നടന്നു. അകലങ്ങൾ പിന്നിടുമ്പോൾ കാൽ വഴുക്കി വിഴാൻ പോയ അവളെ ഞാൻ പിടിച്ചു മാറോടണച്ചു സൂക്ഷിച്ചു നടക്കെടി പെണ്ണേ ആ സമയം ആ കണ്ണുകളിൽ നാണത്തിൻ്റെ ശോഭ ഉണ്ടായിരുന്നില്ല . മറ്റെന്തോ വികാരം അതെന്തെന്ന് അവളുടെ മറുപടി എനിക്കു പറഞ്ഞു തന്നു. എന്തിനാ പൊന്നേ , നീയുള്ളപ്പോ എനിക്കെന്തു നോക്കാനാ അവൾ എന്നിൽ സുരക്ഷിതത്വം അർപ്പിച്ചു. ആ മിഴികളിൽ തെളിഞ്ഞ ഭാവവും അതു തന്നെ. അവളെ താങ്ങുന്ന കരങ്ങൾ അവൾക്കരികിലുണ്ട്.

💬 Comments

View all comments