Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
. അവളിലെ സന്തോഷം മുഴുവനും ആ കുളിരിൽ ഒളിഞ്ഞിരുന്നു . അവൾ പ്രണയത്തിൻ്റെ പുഴയായി ഞാനെന്ന സാഗരത്തിൽ ഒന്നായി കൊണ്ടിരുന്നു. ആ പുഴയിലെ നീർത്തുള്ളികൾ അന്ത്യമില്ലാതെ എന്നിലേക്ക് ശക്തമായി പ്രവഹിച്ചു. അവൾ എന്നിൽ സ്വയം മറന്നു ലയിച്ചു. നിമിഷങ്ങൾ യുഗ സമാനമായി. ഒടുക്കം അധരങ്ങൾ കഥ പറഞ്ഞു തീർന്ന നിമിഷം അവൾ കണ്ണു പൊത്തി ചിരിച്ചു. എന്നെ അവളിലേക്ക് എന്നും വലിച്ചടുപ്പിക്കുന്നത് അതാണ് എല്ലാം കഴിഞ്ഞ് അവളിലെ നിഷ്കളങ്കമായ ആ നാണത്തിൻ്റെ മാറ്റൊലികൾ . അവളുടെ മിഴികൾ വീണ്ടും ആ മായക്കാഴ്ചകൾ തേടി.
വാവേ
എന്താ കിച്ചു
ഇന്നും ഞാനാ സ്വപ്നം കണ്ടു
ഇന്നും കണ്ടോ
ആടി പറ കേക്കട്ടേ
എത്ര വട്ടം പറഞ്ഞതാ
എന്നാലും കുഞ്ഞൂസ് പറയുന്നത് കേക്കാൻ രസാ പറ
രാത്രിയിൽ തെളിഞ്ഞ ചന്ദ്രക്കല . അമാവാസിയെ പരിണയിക്കാൻ ഒരു ദിവസം കൂടി. ചന്ദൻ്റെ അവസാന നിമിഷം കാണുന്ന ചന്ദ്രക്കലയിൽ ഒരു നക്ഷത്രത്തെ നോക്കി അവൾ ഇരുന്നു. മഞ്ഞ ടോപ്പും ചുവന്ന പാവാടയും' ആ പാവാട താഴേക്ക് കാറ്റിൽ പാറി ഒഴുകി നടന്നു. അഴിച്ചിട്ട കേശഭാരം അതിൻ്റെ കറുപ്പ് ചന്ദ്ര
വെളിച്ചത്തിൽ തെളിഞ്ഞു കാണാം അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല അവൾ ആ നക്ഷത്രത്തെ മാത്രം നോക്കി നിന്നു. ആരെയോ കാത്തിരിക്കുന്നത് പോലെ, അല്ലേ ഏതോ അനർഗള നിമിഷത്തിനായി പ്രതിക്ഷിച്ചിരിക്കയാവാം. മുഖം കാണാത്ത അവളിലും ഞാൻ നിൻ്റെ മുഖം കാണുന്ന പോലെ
കുഞ്ഞൂസെ
അതും പറഞ്ഞവൾ വീണ്ടും എൻ്റെ അധരങ്ങളെ കീഴ്പ്പെടുത്തി.
മാളു , എടി പെണ്ണേ
എന്താ
നീ എന്നെ പഠിപ്പിച്ച രണ്ടു കാര്യം എന്താ എന്നറിയോ
എന്താ മനുഷ്യാ പറ കേക്കട്ടേ,
ഒന്ന് അന്ത്യമില്ലാത്ത പ്രണയം
ആണോ
അതു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ തേജസ്സ് . ആ കണ്ണുകളിലെ നാണം ,ആ മുഖത്തെ പുഞ്ചിരി. അവളെന്ന മായയിലെ മായാജാലം
അതെടി പെണ്ണേ
പിന്നെ അടുത്തത് പറ
പോ അതു പിന്നെ പറയാം
അച്ചുവേട്ടാ പറ പ്ലീസ്
ദേ പെണ്ണേ നീ ഏതേലും ഒന്നൊപ്പിക്ക് വിളിച്ച് വിളിച്ച് ഇപ്പോ എൻ്റെ പേരു
💬 Comments
View all comments