Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
ദഹിപ്പിച്ച് സ്വയം എരിഞ്ഞ് ചുറ്റുമുള്ളവർക്ക് സന്തോഷത്തിൻ ചൂട് പകരുന്നവൾ. അവളാണ് പെണ്ണ്. അവളാണ് പ്രകൃതി. ജൻമവും അവൾ മരണവും അവൾ തന്നെ .
റോഡിലൂടെ വളഞ്ഞു തിരിഞ്ഞു ഞങ്ങൾ നീങ്ങവേ... വളവുകൾ
തിരിയുമ്പോയൊക്കെ ചെറിയൊരു ഭയം അവളുടെ കരങ്ങളിൽ പ്രതിഫലിച്ചിരുന്നു. ആ കൈകൾ മാറിൽ മുറുകുമ്പോൾ അവൾ എന്നിൽ സുരക്ഷിതത്വം തേടുകയായിരുന്നു . നോക്കെത്താ ദൂരത്തെ മലനിരകൾ ഞങ്ങൾക്കു മുന്നിൽ തിരശ്ശീലയുയർത്തി.
അവളുടെ വിരലുകൾ എൻ്റെ മാറിൽ പിച്ചിയ നിമിഷം വണ്ടിയുടെ വേഗത കുറഞ്ഞു.
കുക്കുസെ ദേ അവിടെ നിർത്തോ
അവൾ പറഞ്ഞ സ്ഥലത്ത് ഞങ്ങളുടെ യാത്ര നിശ്ചലമായി. ആളൊഴിഞ്ഞ ഭാഗം റോഡിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നാൽ ചെറിയൊരു പാറ. ഞങ്ങൾ നടന്നു ആ പാറയിൽ ഇരുന്നു. താഴേക്ക് അഗാതമായ താഴ്ച . താഴെ മരങ്ങൾക്കു മുകളിലൂടെ ചെറു പറവകൾ പറക്കുന്നു. നയന മനോഹരമായ ദൃശ്യം . പ്രകൃതി അവളുടെ നഗ്ന സൗന്ദര്യം തുറന്നു കാട്ടി നാണത്താൽ ചിരിച്ചു. താഴെ ആ ഗർത്തത്തിലാണോ എന്നറിയില്ല ചെറിയൊരു അരുവി ഒഴുകുന്ന ആ മനം മയക്കുന്ന മന്ദഹാസത്തിൻ്റെ മാറ്റൊലി ഞങ്ങൾ കേട്ടു.
മാളു അവൾ കാഴ്ചകളിൽ സ്വയം മറന്നു നിൽക്കുകയാണ് അത് പതിവാണ്. എത്ര വട്ടം വന്നാലും അവൾക്ക് മടുക്കാത്ത സ്ഥലം ഇതാണ് അവൾ തന്നെ എന്നോട് പറഞ്ഞതാണ്. അവൾ സ്വയം മറന്ന നിമിഷങ്ങളിൽ എൻ്റെ കരങ്ങൾ അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഞാൻ മാറോടു ചേർത്തു. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പിന്നെ അവൾ എന്നെ തന്നെ നോക്കി. കണ്ണുകളെ മയക്കുന്ന മായ കാഴ്ചകളിൽ നിന്നും സ്വയം മുക്തയായി ആ മിഴികൾ എന്നിൽ അഭയം പ്രാപിച്ചു. ആ മിഴികളിൽ നാണം അലയടിക്കുമ്പോൾ എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
അവളുടെ അധരങ്ങൾ വിറകൊണ്ടു. ഞാൻ ആ മിഴികളിൽ തന്നെ നോക്കി നിന്നു. മുഖാമുഖം അകലങ്ങൾ പതിയെ പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു . നിമിഷങ്ങൾ ഒടിയലഞ്ഞിട്ടും ആ ദൂരം മറികടക്കാൻ ഞങ്ങൾക്ക് ആ സമയം തികയാതെ വന്നു. ഒരു കുളിരേകുന്ന തണുപ്പോടു കൂടി അവൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു
💬 Comments
View all comments