0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

ഞങ്ങളുടെ യാത്ര നിശ്ചലമായി. ആളൊഴിഞ്ഞ ഭാഗം റോഡിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നാൽ ചെറിയൊരു പാറ. ഞങ്ങൾ നടന്നു ആ പാറയിൽ ഇരുന്നു. താഴേക്ക് അഗാതമായ താഴ്ച . താഴെ മരങ്ങൾക്കു മുകളിലൂടെ ചെറു പറവകൾ പറക്കുന്നു. നയന മനോഹരമായ ദൃശ്യം . പ്രകൃതി അവളുടെ നഗ്ന സൗന്ദര്യം തുറന്നു കാട്ടി നാണത്താൽ ചിരിച്ചു. താഴെ ആ ഗർത്തത്തിലാണോ എന്നറിയില്ല ചെറിയൊരു അരുവി ഒഴുകുന്ന ആ മനം മയക്കുന്ന മന്ദഹാസത്തിൻ്റെ മാറ്റൊലി ഞങ്ങൾ കേട്ടു. മാളു അവൾ കാഴ്ചകളിൽ സ്വയം മറന്നു നിൽക്കുകയാണ് അത് പതിവാണ്. എത്ര വട്ടം വന്നാലും അവൾക്ക് മടുക്കാത്ത സ്ഥലം ഇതാണ് അവൾ തന്നെ എന്നോട് പറഞ്ഞതാണ്. അവൾ സ്വയം മറന്ന നിമിഷങ്ങളിൽ എൻ്റെ കരങ്ങൾ അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഞാൻ മാറോടു ചേർത്തു. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പിന്നെ അവൾ എന്നെ തന്നെ നോക്കി. കണ്ണുകളെ മയക്കുന്ന മായ കാഴ്ചകളിൽ നിന്നും സ്വയം മുക്തയായി ആ മിഴികൾ എന്നിൽ അഭയം പ്രാപിച്ചു. ആ മിഴികളിൽ നാണം അലയടിക്കുമ്പോൾ എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. അവളുടെ അധരങ്ങൾ വിറകൊണ്ടു. ഞാൻ ആ മിഴികളിൽ തന്നെ നോക്കി നിന്നു. മുഖാമുഖം അകലങ്ങൾ പതിയെ പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു . നിമിഷങ്ങൾ ഒടിയലഞ്ഞിട്ടും ആ ദൂരം മറികടക്കാൻ ഞങ്ങൾക്ക് ആ സമയം തികയാതെ വന്നു. ഒരു കുളിരേകുന്ന തണുപ്പോടു കൂടി അവൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു . അവളിലെ സന്തോഷം മുഴുവനും ആ കുളിരിൽ ഒളിഞ്ഞിരുന്നു . അവൾ പ്രണയത്തിൻ്റെ പുഴയായി ഞാനെന്ന സാഗരത്തിൽ ഒന്നായി കൊണ്ടിരുന്നു. ആ പുഴയിലെ നീർത്തുള്ളികൾ അന്ത്യമില്ലാതെ എന്നിലേക്ക് ശക്തമായി പ്രവഹിച്ചു. അവൾ എന്നിൽ സ്വയം മറന്നു ലയിച്ചു. നിമിഷങ്ങൾ യുഗ സമാനമായി. ഒടുക്കം അധരങ്ങൾ കഥ പറഞ്ഞു തീർന്ന നിമിഷം അവൾ കണ്ണു പൊത്തി ചിരിച്ചു. എന്നെ അവളിലേക്ക് എന്നും വലിച്ചടുപ്പിക്കുന്നത് അതാണ് എല്ലാം കഴിഞ്ഞ് അവളിലെ നിഷ്കളങ്കമായ ആ നാണത്തിൻ്റെ മാറ്റൊലികൾ . അവളുടെ മിഴികൾ വീണ്ടും ആ മായക്കാഴ്ചകൾ തേടി. വാവേ എന്താ കിച്ചു ഇന്നും ഞാനാ സ്വപ്നം കണ്ടു ഇന്നും കണ്ടോ ആടി പറ കേക്കട്ടേ എത്ര വട്ടം പറഞ്ഞതാ എന്നാലും കുഞ്ഞൂസ് പറയുന്നത് കേക്കാൻ രസാ പറ രാത്രിയിൽ തെളിഞ്ഞ ചന്ദ്രക്കല . അമാവാസിയെ പരിണയിക്കാൻ ഒരു ദിവസം കൂടി. ചന്ദൻ്റെ

💬 Comments

View all comments