Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
തേടിയെത്തും . വേഗത്തിൽ പോകുമ്പോ ആ കുളിർ കാറ്റ് ശരീരത്തിൽ തണുപ്പു പകരും. പിന്നിൽ നിന്നും തൻ്റെ ഇണയ്യടെ പുൽകലിൻ്റെ താളം മാറുന്ന നിമിഷം നമുക്കതറിയാം . അവൾ തന്നിലെ ജീവതാപത്തെ അവളിലേക്ക് ആവാഹിക്കുന്നത്. അതിൽ നാം അനുഭവിക്കുന്ന കുളിരേകാൻ ഈ കുളിർക്കാറ്റിനും ആകില്ല. നാണത്താൽ എന്നെ പുൽകാൻ മറന്ന കുളിർക്കാറ്റ് ആ വാശി തീർത്തത് അവളിലാണ് . അവൾ എന്നെ കൂടുതൽ കൂടുതൽ ശക്തമായി പുണർന്നു .
പ്രണയം നുകരാൻ തുടങ്ങും മുന്നെ പുരുഷൻ പറയുന്ന വാക്കുകൾ അത് തിരുത്തി കുറിക്കാൻ അവളിലെ പുഞ്ചിരി മാത്രം മതി. സൗഹൃദ വേലിയിൽ ആൺ അവൻ്റെ പൗരുഷ ശബ്ദം ഉയർത്തും ഞാൻ പ്രേമിച്ചാലും സീരിയസ് ആവില്ല പണി എപ്പഴാ കിട്ടുവാ എന്നറിയില്ല, അവൾ ചൂടായ പഠിപ്പിക്കാർ എനിക്കറിയ, പൈസ ഞാനിറക്കൂല അവളെ കൊണ്ട് ഇറക്കിപ്പിച്ചു. കാണിക്കാ തുടങ്ങിയ മോഹ വാക്കുകൾ സുഹൃത്ത് ബന്ധത്തിനു മുന്നിൽ വിളമ്പും സത്യത്തിൽ പുരുഷൻ ദുർബലനാണ്. ശാരീരിക ശക്തിയിൽ അവനോളം ഒരു പെണ്ണിനും എത്താനാവില്ല എന്നാൽ മനശക്തി അതിൽ അവൻ അശക്തനാണ്.
സ്ത്രി അവൾ പ്രകൃതിയാണ്, പ്രകൃതിയെ പോലെ വ്യത്യസ്തമായ സൗന്ദര്യം, ഋതു ഭേതക്കൾ പോലെ അവളിലെ ഭാവങ്ങൾ, ദിനരാത്രങ്ങൾ പോലെ അവളിലെ വികാരം, പ്രകൃതി തൻ്റെ മക്കൾക്ക് ആഹാരം പകരും പോലെ അവളിലെ സ്നേഹം, തുടക്കവും അവൾ ഒടുക്കവും അവൾ . മനോഹരിതയും അവൾ സംഹാരമൂർത്തിയും അവൾ.
സ്ത്രീ മനോബലത്തിൽ പുരുഷനേക്കാൾ മുന്നിൽ. ഏതു പുരഷനേയും സ്നേഹം കൊണ്ട് അനുസരിപ്പിക്കാൻ കഴിവുള്ളവൾ, സ്വന്തം ആജ്ഞാശക്തിയിൽ വാഴുന്നവൾ, സൗന്ദര്യം അവളുടെ മറ്റൊരു ശക്തി, ആ മായയിൽ തളരാത്ത മനസുകളില്ല. സ്നേഹത്തിൻ്റെ കലവറയാണവൾ ത്യാഗത്തിൻ്റെ ചെറു മൺവിളക്കാണവൾ, സഹനത്തിൻ്റെ സൂര്യ തേജസാണവൾ . ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്ന മനസിനുടമയാണവൾ . സ്വന്തം സന്തോഷങ്ങൾ തീയിൽ ദഹിപ്പിച്ച് സ്വയം എരിഞ്ഞ് ചുറ്റുമുള്ളവർക്ക് സന്തോഷത്തിൻ ചൂട് പകരുന്നവൾ. അവളാണ് പെണ്ണ്. അവളാണ് പ്രകൃതി. ജൻമവും അവൾ മരണവും അവൾ തന്നെ .
റോഡിലൂടെ വളഞ്ഞു തിരിഞ്ഞു ഞങ്ങൾ നീങ്ങവേ... വളവുകൾ
തിരിയുമ്പോയൊക്കെ ചെറിയൊരു ഭയം അവളുടെ കരങ്ങളിൽ പ്രതിഫലിച്ചിരുന്നു. ആ കൈകൾ മാറിൽ മുറുകുമ്പോൾ അവൾ എന്നിൽ സുരക്ഷിതത്വം തേടുകയായിരുന്നു . നോക്കെത്താ ദൂരത്തെ മലനിരകൾ ഞങ്ങൾക്കു മുന്നിൽ തിരശ്ശീലയുയർത്തി.
അവളുടെ വിരലുകൾ എൻ്റെ മാറിൽ പിച്ചിയ നിമിഷം വണ്ടിയുടെ വേഗത കുറഞ്ഞു.
കുക്കുസെ ദേ അവിടെ നിർത്തോ
അവൾ പറഞ്ഞ സ്ഥലത്ത്
💬 Comments
View all comments