Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
നമുക്ക് വേണ്ടി ധരിക്കുന്നു. നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം. അതണിഞ്ഞു വരുന്നത് ഞാനെന്ന ഒരാൾക്ക് കാണാൻ മാത്രം, എനിക്ക് ആസ്വദിക്കാൻ, എൻ്റെ മിഴിക്ക് കുളിരേകാൻ അവൾ സ്വയം ഒരുങ്ങുമ്പോൾ അവളുടെ അളവറ്റ സ്നേഹവും ത്യാഗവും ആ വസ്ത്രം വിളിച്ചു പറയും. പിന്നെ ഇത് എനിക്കു വേണ്ടി ഇടുമ്പോ ഒക്കെ അവളിൽ തെളിയുന്ന നാണം അതു മാത്രം മതി എനിക്ക് പൂർണ്ണത പകരാൻ.
അവൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളുടെ കരങ്ങൾ എൻ്റെ മാറിൽ കുറുകെ വെച്ചവൾ മുറുകെ പുണർന്നു. എനി വേഗത്തിൽ വിണ്ടോ എന്നവൾ പറഞ്ഞ നിമിഷം യാന്ത്രികമായി ഞാൻ വണ്ടി പറത്തി വിട്ടു. അവൾ അവളുടെ കേശഭാരം കാറ്റിൽ പറത്തി എന്നെ പുണർന്നിരുന്നു. ഞങ്ങളുടെ വേഗത വഴി നീളെ അറിയിക്കാൻ ആ കാറ്റിൽ പാറുന്ന കാരക്കുന്തൽ മാത്രം മതി.
എങ്ങോട്ടാ പൊന്നു മോനേ പോണത്
അവൾ പറഞ്ഞതു ഞാൻ കേട്ടില്ല, എൻ്റെ മാറിൽ ചെറു പിച്ച് പിച്ചി അവൾ എന്നോടറിയിച്ചു അവൾക്കെന്നോട് സംസാരിക്കണം എന്ന് അടുത്ത നിമിഷം വേഗത പതിയെ കുറഞ്ഞ ആ ചുണ്ടുകൾ കാതോരം മുത്തിക്കൊണ്ട് പതിയെ മൊഴിഞ്ഞു
എങ്ങോട്ടാ കുട്ടാ പോകുന്നത്
വഴലട എന്തേ വരില്ലേ
പൊന്നു മോനെ വേണ്ട നിൻ്റെ അടവെനിക്കു മനവിലായി.
മാളു ഈ വണ്ടി എനി നിക്കുവാണേ വഴലടയുടെ തുടക്കം തുടങ്ങുമ്പോ മാത്രം
അതു വേണോടാ
വേണം ഇഷ്ടല്ലേ പറഞ്ഞോ മടങ്ങാം
നമുക്ക് വേറെ എവിടേലും പോയാലോ
വഴലട അല്ലേ തിരിച്ചു പോവാം നി തീരുമാനിക്ക്
അപ്പോ രണ്ടും കൽപ്പിച്ചാ
പിന്നെ അല്ലാതെ ഉറക്കം പോയി എനിയിപ്പോ
ശരി ശരി വിട്ടോ ഞാനായിട്ടു ചsപ്പിക്കുന്നില്ല.
അവളുടെ ആ ചിരിയിൽ തെളിഞ്ഞിരുന്നു അവളുടെ സമ്മതം . എനിക്ക് ആ സമ്മതം മാത്രം മതി കാരണം വരാനിരിക്കുന്ന നിമിഷങ്ങൾ എൻ്റേതാണ്.
മാളു അവൾക്ക് പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഏറെ ഇഷ്ടമാണ്. അത്തരം ഇടങ്ങളിൽ അവൾ പ്രണയാർദ്രമായ മഴയായി പെയ്തിറങ്ങും അവൾ പോലും അറിയാതെ, സീമകൾ ഒന്നുമില്ലാതെ അവൾ പെയ്തിറങ്ങും. ആ മഴയുടെ സീമകൾ തൻ്റെ കയ്യിലാണ്. ഞാൻ എൻ്റെ സീമകളിൽ ഒതുങ്ങുന്നതിനാൽ എന്നും അവൾ ശക്തമായി പെയ്തിറങ്ങാൻ ശ്രമിക്കാറുണ്ട്.
എസ്റ്റേറ്റു മുക്കിൽ നിന്നും കേറ്റം കയറി മുന്നോട്ടു ഞങ്ങൾ പോയി, വളവും തിരിവും നിറഞ്ഞ വഴികൾ. ഒരു മലമ്പാമ്പിനെ പോലെ റോഡ് മുന്നോട്ടു കിടക്കുന്നു. മുന്നോട്ടു പോകും തോറും പ്രകൃതി നമുക്കായി ഒരുക്കിയ കുളിർക്കാറ്റ് നമ്മെ
💬 Comments
View all comments