0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

പേടിച്ചോയി ഏട്ടാ. എന്താ മോള് കണ്ട സ്വപ്നം അത് പറ ഏട്ടൻ കേൾക്കട്ടെ. അത് ഏട്ടാ ഞാൻ പറയാം, ഏട്ടൻ വയ്യാതെ കിടക്കാ, കട്ടിലിൽ അപ്പോ ആ മുറി നിറയെ പുക നിറഞ്ഞ പോലെ, അല്ല മൂടൽ മഞ്ഞാ നല്ല തണുപ്പുണ്ടായിരുന്നു. ഏട്ടനെ കാണാൻ ഞാൻ റൂമിൽ വന്നതാ, എനിക്ക് ഏട്ടനെ കാണാൻ പറ്റില്ല . പുക എൻ്റെ കണ്ണുകളിൽ നിന്നും ഏട്ടനെ മറച്ചു. പിന്നെ പിന്നെ ഞാനാ റൂമിൽ ഏട്ടനെ തിരഞ്ഞു നടന്നു. നിത്യക്കുട്ടി കരയുന്നുണ്ടായിരുന്നു, പയ്യെ പയ്യെ എനിക്ക് ആ പുകയിലൂടെ കാണാം എന്നായി. അങ്ങനെ ഞാൻ ഏട്ടനെ കണ്ടെത്തി. ഏട്ടൻ കട്ടിലിൽ കിടക്കുന്നുണ്ട്, ഏട്ടനടുത്ത് അപ്പുറവും ഇപ്പുറവും ആയി രണ്ട് മാലാഖമാര് ചേട്ടനോട് ചേർന്നു കിടക്കുന്നു. ഈ വാക്കുകൾ കേട്ടപ്പോ എനിക്കോർമ്മ വന്നത് മരണത്തെ മുഖാമുഖം കണ്ടതാണ്. അന്ന് താനും ഇതുപോലെ രണ്ട് മാലാഖമാരെ കണ്ടിരുന്നു. ഒടുക്കം അത് രണ്ട് നെഴ്സുമാരായി. എന്നാൽ ഇന്ന് താൻ ഈ കിടക്കയിൽ മാളുവും അനുവുമായി ഒന്നിച്ച് കിടന്ന ഈ രാത്രിയിൽ നിത്യ രണ്ടു മാലാഖമാർ തൻ്റെയൊപ്പം കടന്നതായി സ്വപ്നം കാണുന്നു. അന്നും നെഴ്സ്മാരുടെ പ്രതിരൂപമായിരുന്നു മാലാഖമാർ എന്നെങ്കിൽ ഇന്ന് അത് അനുവും, മാളുവിൻ്റെയും ആണ്. ഏട്ടാ , അത് കണ്ടപ്പോ നിത്യക്കുട്ടിക്ക് സഹിച്ചില്ല, ഞാനല്ലെ എന്നും ഏട്ടൻ്റെ മാറിൽ കിടക്കാറ്. ഞാൻ നേരെ കട്ടിലിനടുത്തേക്ക് വന്നപ്പോ മാലാഖമാർ കണ്ണു തുറന്നു. പക്ഷെ ഏട്ടൻ നല്ല ഒറക്കാരുന്നു. ഞാൻ അടുക്കും തോറും കട്ടിലകന്നു പോയി കൊണ്ടിരുന്നു അപ്പോ ഞാൻ ഓടി നോക്കി ' നടന്നില്ല. ഒടുക്കം ഞാൻ ഏട്ടാന്നു വിളിച്ചപ്പോ ഏട്ടനൊന്നു മൂളി അതു കണ്ടതോടെ മാലാഖമാർ ദേഷ്യത്താൽ ചുവന്ന നിറമായി, അവരുടെ ഡ്രസ്സും ശരീരവും ചുവപ്പായി, വർണ്ണ ശഭളമായ ചിറക് കറുപ്പായി, നെറ്റിക്കു മുകളിൽ നിന്ന് രണ്ടു കൊമ്പുകൾ പുറത്തേക്ക് വന്നു പിന്നെ ആ കണ്ണുകളിൽ തീ ജ്വലിച്ചിരുന്നു. എന്നിട്ടെന്നോടു പറഞ്ഞു ഞങ്ങളിൽ നിന്നും ഇവനെ അടർത്തി മാറ്റാൻ ശ്രമിച്ചാൽ ഏട്ടൻ്റെ ജീവൻ എടുക്കുമെന്നു പറഞ്ഞു . അതു കേട്ടപ്പോ എനിക്കു പേടിയായി ഞാൻ ഏട്ടനെ വിളിച്ചു ഒറക്കെ, അപ്പോ ആ മാലാഖമാരുടെ ദേഹം രക്തവർണ്ണമായി, അവരുടെ തൂവെള്ള കുപ്പായം ചുവപ്പ് കളറായി ജ്വലിച്ചു, വർണ്ണശഭളമായ ചിറകുകൾ കറുപ്പു നിറമായി, പിന്നെ അവരുടെ നെറ്റിയിൽ രണ്ട് ചുവന്ന കൊമ്പുകൾ ഉയർന്നു വന്നു, ആ കണ്ണുകളിൽ നിന്നും തീജ്വാല പുറത്തേക്കു വന്നു,

💬 Comments

View all comments