Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
പിന്നെ അവരെന്നെ നോക്കി ചിരിച്ചു. പിന്നെ അവർ അവരുടെ ദ്രംഷ്ടകൾ കാട്ടി, പിന്നെ ഏട്ടനു നേരെ തിരിഞ്ഞു. ഏട്ടൻ്റെ കഴുത്തിൽ രണ്ടു പേരുടെയും പല്ലിറങ്ങി . ഏട്ടൻ കൈ കാലിട്ടടിച്ച് കരഞ്ഞു മരണ വെപ്രാളത്തിൽ . പേടിച്ചു കരഞ്ഞ ഞാൻ കണ്ണു തുറന്നപ്പോ റുമില്. പിന്നെ എനിക്ക് ഏട്ടനെ കാണാതെ വയ്യെന്നായി.
ഏട്ടാ അമ്മേനോട് പറ എന്നെ ഇപ്പോ അങ്ങോട്ട് കൊണ്ടുവരാൻ
ഞാനറിയാതെ ചിരിക്കുകയായിരുന്ന ആ സമയം, എന്നാൽ ഞാൻ ചിരിച്ച ശബ്ദം മറുതലയ്ക്കൽ കേട്ടിരുന്നു . ഇതു വരെ പിഞ്ചു കുഞ്ഞായിരുന്ന നിത്യ . പഴയ നാഗവല്ലിയായത് ഞാനറിഞ്ഞില്ല
എന്താടാ പട്ടി ചിരിക്കാൻ
ഒന്നുമില്ല മോളെ
ആ നീയൊക്കെ ചത്താ മതി, പാവം ഞാൻ വെറുതെ കരയാ ഇവിടെ, ആർക്കും വേണ്ടാത്ത ഞാൻ
ടി നിത്യ നിനക്ക് കൂടുന്നുണ്ട്
ഉണ്ടേ നന്നായി, ചിരിക്കെടാ ചിരിക്ക് എനിയും ചിരിക്ക്
ടി പെണ്ണേ
പോടാ നി പോ
നിത്യാ'.... ഏട്ടൻ്റെ ചക്കരയലെല്ല
അതു കേട്ടതും മറുതലയ്ക്കൽ കരച്ചിൽ തുടങ്ങി
മോളെ കരയല്ലേ
ഞാൻ മിണ്ടൂല നിന്നോട്
അതെന്തിന്
അന്ന് നിനക്ക് ആക്സിഡൻ്റ് ആയെ പിന്നെ രാത്രി എന്നും ഇങ്ങനെ ഓരോന്നു കാണും , പേടിച്ചിട്ടു വിളിച്ചപ്പോ നി എന്നെ കളിയാക്കിലെ.
ഏട്ടൻ വേറെ കാര്യം അലോചിച്ചു ചിരിച്ചതാ
എന്നെക്കാളും വല്യ കാര്യമെന്താ ഏട്ടനുള്ളത്
ആ വാക്കുകൾ പെട്ടെന്ന് എന്നെ ഒന്നു ഞെട്ടിച്ചു.അവൾ അങ്ങനെ പറയുമെന്ന് താൻ കരുതിയിരുന്നില്ല . അപ്രതീക്ഷിത അടികൾ എപ്പോഴും എന്നെ തേടി തേടി വരുകയാണ്.
നി എന്താടി പറഞ്ഞത്
ഞാൻ പറയുന്നത് കേൾക്കുന്നതിനേക്കാൾ വലുത് ആരാ ... ആരെ ഓർത്താ ചിരിച്ചത്
എടി നിനക്കെന്താ പറ്റിയത് മോളെ
മതി, എനിക്കറിയാം അവളാണ് ഇന്ന് കൂട്ട് എന്നറിഞ്ഞപ്പോയെ കരുതി
നിത്യ നീ അടങ്ങിക്കോ?
ഇല്ല എന്താക്കും പറ
ഞാൻ പറഞ്ഞാ നീ കേക്കില്ലെ
ഇല്ല, എന്തേ
മതി നി വെച്ചോ
ആ ഞാൻ വെച്ചിട്ടു പോവാ. എനിക്കും വയ്യ മടുത്തു. ശല്യം
അതും പറഞ്ഞ് നിത്യ അവൾ ഫോൺ കട്ടാക്കി, എൻ്റെ മനസിലും അതൊരു കനലായി. പലപ്പോഴും നിത്യ എൻ്റെ അവസാന താക്കീതിൽ തോറ്റു തരാറാ പതിവ്. എന്നാൽ ഇന്നാദ്യമായി അവൾ തൻ്റെ വാക്കു പോലും കേൾക്കാതെ അവൾ ഫോൺ കട്ടാക്കി. അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ട അവൾ അവനെ തൻ്റെ മാറിലേക്കണച്ച നിമിഷം ആ നിറകുടങ്ങൾക്കു മീതെ
💬 Comments
View all comments