Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]
ഫോൺ കയ്യിൽ തന്നു. ഞാൻ കോൾ എടുത്തില്ല. പിന്നെയും പിന്നെയും കോൾ വന്നു കൊണ്ടിരുന്നു. മാളു എന്നെ നോക്കി എടുക്കാൻ പറഞ്ഞു. അവൾക്കു വേണ്ടി മാത്രം നിത്യയുടെ കോൾ എടുത്തത്. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരവസ്ഥ വരുന്നത് തന്നെ .
ഏട്ടാ
എന്താടി ഒന്നു വെറുപ്പിക്കാതെ പോയെ
ടാ പോത്തേ ഞാൻ കട്ടാക്കിയ നീ വിളിക്കൂല അല്ലെ
ഇല്ല എന്തേ
നിത്യേനെ വെറുത്തോ
ആ വെറുത്തു എന്തേ........
അവൾ അതു കേട്ടതും കോൾ കട്ട് ചെയ്തു. അടുത്ത നിമിഷം എന്നിൽ ഭയത്തിൻ്റെ തീനാളം എരിഞ്ഞു. ഒരു നിമിഷത്തെ വാശിക്ക് താൻ നിത്യയോട് പറഞ്ഞത് കൂടി പോയി, ഒരു ഭ്രാന്തനെ പേലെ ഞാൻ അവളെ തിരിച്ചു വിളിച്ചു ഫോൺ സ്വിച്ച് ഓഫ് . ഞാൻ ഹരിയെ വിളിച്ചു വരുത്തി.
ഞാൻ: ഹരി എനിക്കു വിട്ടിൽ പോണം
ഹരി : എടാ ഇപ്പോ ഈ രാത്രിയിൽ
ഞാൻ: ടാ പോയെ മതിയാവു അല്ലെ നിത്യ അവൾ കാണില്ല
കാര്യം സീരിയസ് ആണെന്ന് എല്ലാർക്കും മനസിലായി അനു അമ്മയെ വിളിച്ച് കാര്യം പറഞ്ഞു ഏട്ടനും അനിയത്തിയും തെറ്റി. അവൻ അവിടെ ചെല്ലാൻ അലമുറ ഇടുവാ അവക്കൊന്ന് ഫോൺ കൊടുക്കാൻ
ഞാൻ : എടി ഫോൺ സ്പീക്കറിൽ ഇട്
അതു കേട്ടതും അനു സ്പീക്കർ ഫോണിലിട്ടു.
അമ്മ അവളുടെ മുറിയുടെ വാതിൽ തുറന്നതും അലമുറ. എൻ്റെ മോളേ നീ എന്താ കാണിച്ചത്. ഈശ്വരാ . എട്ടാ...... ഓടിവായോ ...... ദേ മോൾ
അതൊക്കെ കേട്ടതും എൻ്റെ ബോധം പോയി.ഇന്ന് ഞങ്ങൾ , ഇണക്കുരുവികൾ കൂട്ടിൽ നിന്നും വാനിൽ പറക്കുകയാണ്. മാളു അവൾക്ക് ഏറെ പ്രിയപ്പെട്ടത് ബൈക്കിൽ എൻ്റെ കൂടെ ഉള്ള റൈഡിംഗ് ആണ്. മറ്റൊന്നിനും അവൾ ഇതുവരെ എന്നോട് പരിഭവം പറഞ്ഞിട്ടുമില്ല. മിക്ക ഞായറുകളും ഞങ്ങളുടെ യാത്രാ ദിനങ്ങൾ. നാടൻ പെൺകൊടിയെ ഇഷ്ടമായ ഞാൻ തന്നെ എൻ്റെ മാളുനെ മോഡേൺ ആക്കി, പാവാടയൊക്കെ ഉടുത്ത് ബൈക്കിലെ ലോംഗ് യാത്രകൾ ബുദ്ധിമുട്ടായി തുടങ്ങിയപ്പോ അവളെ ആദ്യമായി ജിൻസ് ഇടിപ്പിച്ചതും ഞാനാ.
പിന്നിലിരുന്ന് അവൾ സ്നേഹം പകർന്നു കൊണ്ടിരിക്കും, ഇറുക്കി പുണർന്ന് അവൾ എന്നിൽ ഒട്ടിയിരിക്കും. ആ ഇറുക്കത്തിന് ഒരു പൊടിക്ക് അവയവു വന്നാൽ ആ ദേഷ്യം തീർക്കുന്നത് ആക്സിലേറ്ററിലാണ്. വണ്ടി പെട്ടെന്ന് മുന്നോട്ട് കുതിക്കുമ്പോ അവൾ വീണ്ടും ഇറുകെ പുണരും. അതൊരു ഹരമാണ് മുന്നിലിരുന്ന് ബൈക്കിൽ ഒട്ടിക്കുമ്പോ
💬 Comments
View all comments