0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

പ്രാണൻ്റെ പാതി പിന്നിലിരുന്ന് ഇറുക്കെ പുണർന്ന് വേഗത്തിൽ പോകാൻ ചെവിയിൽ പറയുമ്പോ കാറ്റിൻ്റെ മാറ്റൊലിയിൽ നാം കേൾക്കാതെ വരുമ്പോ വണ്ടിയുടെ വേഗം കുറച്ച് അവളുടെ വാക്കിന് കാതോർക്കും വേഗം കുറച്ച പരിഭവത്തിൽ കാതിൽ കടിച്ച് വേഗം പോടാ എന്നവൾ പറയുമ്പോ, ആക്സിലറേറ്റർ ഒന്നു മുരടി കേറുമ്പോ പിന്നിൽ നിന്നും കുതിര പുറത്തെന്ന പോലെ തുള്ളി നമ്മുടെ മേലേക്ക് ചായുമ്പോ ചാഞ്ഞയുടനെ മാറിൽ ഇരു കരങ്ങൾ കോർത്ത് ഇറുകി പുണരുമ്പോ നാം പൂർണതയാർജിക്കും യുഗങ്ങളോളം ഈ യാത്ര നീണ്ടു നിൽക്കാൻ കൊതിക്കും. ഇന്നും ഒരു ഞായറാഴ്ചയാണ് അതി രാവിലെ മാളുവിൻ്റെ കോൾ വന്നിരുന്നു. ഞാൻ ഫോൺ എടുത്ത് ഉറക്കച്ചടവോടെ ഉം ആരാ.... ടാ കുക്കു ഞാനാ വാവ ടീ പുല്ലേ നിന്നോട് പറഞ്ഞിട്ടുണ്ട് കുക്കുന്ന് വിളിക്കരുത് എന്ന് ഞാൻ വിളിക്കും കുഞ്ഞുസ് വിളിയെക്കാളും രസം കുക്കുസെ വിളിക്കാനാ. ഞങ്ങൾക്കിടയിൽ ഇപ്പോ ഓരോരോ ചെല്ല പേരുകളാ അതിൽ ഏറ്റവും ഭ്രാന്ത് അവക്കാ ആരെങ്കിലും ആരേലും വിളിക്കുന്ന പേര് കക്ഷിക്കിഷ്ടയാ പിന്നെ അങ്ങോട്ട് അതേ വിളിക്കു. അങ്ങനെ ഒന്നാണ് ഈ കുക്കുസ്. ടി. രാവിലെ തന്നെ എന്നാത്തിനാ വിളിച്ചെ എന്താ വിളിച്ചാ ഉം ഉറക്കം വരണുണ്ട് നീ പിന്നെ വിളി ടാ മുത്തേ
ഉം.. എൻ്റെ ചുന്ദരനല്ലെ മം...... ഉറക്കച്ചടവിൽ മൂളുക മാത്രം ചെയ്തു. അതെ എനിക്കൊരു ഉമ്മ വെക്കാൻ തോന്നുന്നു . ങെ , എന്താ എന്താ പറഞ്ഞേ അല്ലെ വേണ്ട നീ ഒറങ്ങിക്കോ പിന്നെ പറയാ മനുഷ്യൻ്റെ ഒറക്കം പോക്കിട്ടു കൊഞ്ചുന്നോ, പറ കുക്കുസെ , കുക്കൂസിനെ കെട്ടിപ്പിടിച്ച് ഉമ്മ തരാൻ തോന്നുന്നു മലയാളം സിനിമ വയ്യ ഇത് ഇംഗ്ലീഷ് സിനിമയാ മോനേ സത്യം ആടാ, നി വരോ ഇപ്പം ദേ അഞ്ചു മിനിറ്റ് ഞാനെത്തി ദേ മോനെ കുളിക്കാണ്ടെ പല്ലു തേക്കാണ്ടെ പാഞ്ഞു വന്നാ മലയാള സിനിമ പോലും കാണില്ല മോൻ ഇല്ല ദേ ഒരു 20 മിനിറ്റ് നി നമ്മുടെ സ്പോട്ടിൽ വെയ്റ്റ് ചെയ്യ് ദേ 6.15 ആയി 6.40 മാക്സിമം വേഗം എത്തോ വരുമെടി ഞാൻ നി വെച്ചേ. ഉറക്കം ഒക്കെ പമ്പ കടന്നു ,നേരെ ഫ്രഷ് ആയി ബൈക്ക് എടുത്ത് കായലോരത്തേക്ക് വിട്ടു. ഞാൻ ചെല്ലുമ്പോ കായലിലേക്ക് നോക്കി അവൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നിൽ കൂടെ ചെന്നു കെട്ടിപ്പിടിച്ചതും അവൾ എന്നിലേക്ക് ചേർന്നു നിന്നു. എന്താടി ആരു

💬 Comments

View all comments