Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
എന്ന പിന്നെ എന്നെ സന്തോഷിപ്പിക്കാൻ അങ്ങനെ പറഞ്ഞുടെ
എൻ്റെ വാവേ ഇതൊന്നും വലിയ കള്ളമല്ല എന്നെക്കൊണ്ട് പറയാനും പറ്റും
പിന്നെ എന്താ പ്രശ്നം
ചെറിയ ചെറിയ സന്തോഷം പകരുന്ന കള്ളം പറഞ്ഞു തുടങ്ങി ഒരിക്കൽ സങ്കടം വരുന്ന കള്ളവും പറഞ്ഞു പോകും
ഓ പിന്നെ
ഇതുവരെ നിൻ്റെ അടുത്ത് കള്ളം പറയാത്തതു കൊണ്ട് പറയാൻ ഞാൻ മടിക്കും, പക്ഷെ
എന്താ പക്ഷെ
നീ പറഞ്ഞ പോലെ പറഞ്ഞു പറഞ്ഞു വരുമ്പോ കള്ളം പറയാനുള്ള ആ മടി പോവും
അയ്യേ ഇത് സീരിയസ്സ് ത്തയെടുത്തോ കണ്ണാ
നി എനിക്കെന്നും സീരിയസ്സ് അല്ലേ
അതു സുഖിച്ചു
ആണോ
അതെ ഞാൻ ഒരു കാര്യം ചോദിക്കാനാ വിളിച്ചെ
എന്താടി
നാളെ ഞാൻ ഗുരുവായൂർ പൊക്കോട്ടെ
വേണ്ട
അതെന്താ കണ്ണാ, കണ്ണനെ കാണാൻ എൻ്റെ കണ്ണൻ മൊടക്കു പറയരുത്
ഞാൻ വേണ്ട എന്നു പറഞ്ഞു നിനക്കു പോണേ പോവാം
കാര്യായിട്ടാ
ആ കാര്യായിട്ടാ
ഇപ്പോ വരാവേ
അതും പറഞ്ഞവൾ ഫോൺ കട്ടാക്കി, ഒരു പത്തു മിനിറ്റ് വീണ്ടും കോൾ വന്നു.
നീ ഫോൺ കട്ടാക്കി എവിടെ പോയതാ
അമ്മുനെ വിളിക്കാൻ
എന്തിന്
നാളെ ഞാനില്ല എന്നു പറയണ്ടെ മനുഷ്യാ
നീ വിളിച്ചു പറഞ്ഞോ
ആ എന്തേ
ഞാൻ തമാശ പറഞ്ഞതാ നീ പൊക്കോ
മതി എനി പോവുന്നില്ല
വാവേ ഗുരുവായൂർ പോവാ എന്നത് എൻ്റെ കുട്ടിക്ക് ഇഷ്ടമുള്ള കാര്യമല്ലേ
അത് സാരമില്ല ഏട്ടാ
ടി ഞാൻ പറയണത് കേട്ടേ നാളെ നീ പോവും
ഇല്ല പ്ലീസ് ഞാൻ പോണില്ല
എന്നോട് ഇഷ്ടമുണ്ടേ പോയാമതി
വല്ലാത്ത കഷ്ടമാണ്, ഞാനെനി എങ്ങനാ വരുന്നു എന്ന് പറയാ
അതെന്താടി
ഓ ഒന്നും അറിയണ്ടല്ലോ, ഇയാക്ക് ഇഷ്ടല്ല എന്ന് പറഞ്ഞോണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്
എന്ത് പറഞ്ഞത്
അയ്യേ അത് ഏട്ടനറിയണ്ട
എന്നാ നി വെച്ചോ
പിണങ്ങണ്ട ഞാൻ പറയാം
എന്നാ പറ
അത് ... വയറു വേദനയാ എന്നു പറഞ്ഞു
അത് മരുന്നു കുടിച്ചു മാറി എന്നു പറ
ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റു
എന്താടി
പുറത്താവാറായി,
💬 Comments
View all comments