0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

എന്നെ മാറിലേക്കണച്ച് മുടികളിൽ വിരലാൽ കോതി നിമിഷങ്ങൾ അവൾ തള്ളിയകറ്റുമ്പോൾ മാത്രം ഞാൻ ശാന്തമായ മനസിനുടമയായി. പ്രണയിനി അവളുടെ ഒരു നോക്ക് ഒരു സ്പർഷം അതിൽ നാം എത്രത്തോളം അടിമപ്പെട്ടു എന്നറിയണമെങ്കിൽ അവളെ നമുക്ക് നഷ്ടമാകണം. അടുത്തുള്ളപ്പോ ചിലപ്പോ എന്നും അനുഭവിക്കുന്ന സ്നേഹത്തിനു പോലും വില കൽപ്പിക്കാത്തവരാണ് നാം മനുഷ്യൻ. അവൾ പിരിയുന്ന നിമിഷം വേദനാ ജനകമാണ് പക്ഷെ അവൾ പോയതിനു ശേഷം നാളുകൾ പിന്നിടുമ്പോൾ ആ വേദന അതിൻ്റെ മൂർത്തി ഭാവം സ്വീകരിക്കും. ആ ശബ്ദം കാതുകളിൽ പലപ്പോഴായി അലയടിക്കും നമ്മെ വിളിക്കുന്നത് പോലെ, ആ സ്പർഷത്തിൻ്റെ കുളിര് മനസിലുണരും ഒരാഗ്രഹമായി, ആ മിഴികൾ തന്നെ തേടി വരുവാൻ മനസ്സുരുകി പ്രാർത്ഥിക്കും, അവളുടെ പുഞ്ചിരിക്കായി നമ്മുടെ മിഴികൾ കരയും. പിന്നെ നരകയാതനയായി വേട്ടയാടുന്ന അവളോടൊത്തുള്ള നിമിഷങ്ങൾ. സ്വന്തം ഇരയെ കൊല്ലാതെ ഇഞ്ചിഞ്ചായി ചിത്രവധം ചെയ്യുന്ന ഏറ്റവും വലിയ സൈക്കോ ആകും മനസിലെ ഓർമ്മകൾ, അവളുടെ ഓർമ്മകൾ. ഇപ്പോ എൻ്റെ ചിന്തകൾ തന്നെ എല്ലാം നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് , നിത്യ അവളുടെ ദേഷ്യത്തിൻ്റെ പരിണിത ഫലം . മാളു അവൾ നഷ്ടപ്പെടുമോ എന്ന ഭയം കുടി എന്നിലുണർന്നു. ത്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകൾ അമ്മ , പെങ്ങൾ , കമുകി ഇവരിലാരുടെയും നഷ്ടപ്പെടൽ തനിക്കാവില്ല എന്ന തിരിച്ചറിവ് നിത്യ പകർന്നു............................................................................... ടാ നിനക്കു വിശക്കുന്നില്ലേ... നിത്യയുടെ ചോദ്യം കൊഴിഞ്ഞ കാലങ്ങളുടെ സ്മൃതിയിൽ നിന്നും ഒരു തിരിച്ചു വരവേകി. കയ്യിൽ ഒരു പ്ലേറ്റ് സ്പൂണും പിടിച്ചാണ് കക്ഷിയുടെ നിൽപ്പ്. സംഗതി രാത്രി തനിക്കുള്ള കഞ്ഞിയാണ് എന്ന് സാരം. ഞാൻ

💬 Comments

View all comments