Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
ഇടയുണ്ട്, ഞാൻ പറയണ്ടല്ലോ
എന്നെ കളിയാക്കി പറഞ്ഞവൾ താഴേക്ക് പോയി, അവൾ പറഞ്ഞ വാക്കുകൾ ശരിയാണ് നിത്യ എങ്ങാനും വന്നിരുന്നേ ഇന്ന് ഈ വീട് മറച്ചിട്ടെ അവൾക്ക് വേറെ പണിയുണ്ടാവു . അമ്മയുടെ മുന്നിൽ ഞാൻ നാറിയേനെ. ചിന്തിച്ചു തീർന്നില്ല ദേ കക്ഷി വാതിൽക്കൽ
ഏട്ടൻ നേരത്തെ എണീറ്റോ
ആ മോളേ
അവൾ വന്നു എൻ്റെ നെറുകയിൽ തൊട്ടു നോക്കി
ഉം പനി കുറവുണ്ട് വാ. പല്ലു തേച്ച് ചായ കുടിക്കാ
അവളുടെ കുടെ ചെന്ന് ചായ കുടി ഒക്കെ കഴിഞ്ഞ സമയത്ത് നമ്മുടെ ടീം കേറി വന്നു.
ഹരി : ടാ വാ റൂമിലേക്ക് പോവാ
നിത്യ : എന്താ ഇത്ര രഹസ്യം
അജു : അത് ഞങ്ങൾ നോക്കി കൊള്ളാം കാന്താരി
നിത്യ: ടാ നിർക്കോലി
അജു : നവി ഞാനിതിനെ വല്ല കിണറ്റിലും താത്തും
നിത്യ : എന്നാ ഞാൻ രഹനയെ കാണട്ടേ
അജു : അയ്യോ ചതിക്കല്ലേ.
അവൻ നിത്യയുടെ അടുത്തേക്കു ചെന്നു. കക്ഷിയുടെ ലൈൻ നിത്യയുടെ ക്ലാസ്സ് മേറ്റാണ്. സോ അവൻ സാഷ്ടാങ്കം നമിക്കാൻ പോയതാണ്
അജു : എടി ഡയറി മിൽക്ക് സിൽക്കാണോ ഓറിയോ ആണോ നല്ലത്
നിത്യയല്ലെ ആള് അവൻ്റെ വേല നടന്നില്ല എന്നത് അവളുടെ മറുപടിയിൽ നിന്നും വ്യക്തമായി
നിത്യ : ഫാമിലി പായ്ക്കാ നല്ലത്
ഒടുക്കം ഫാമിലി പായ്ക്ക് കരാറൊപ്പിട്ടു. തിങ്കളാഴ്ച വരെ സമയം
അങ്ങനെ ഞങ്ങൾ റൂമിലെത്തി
ജിഷ്ണു : അളിയാ ഒരുത്തനു പ്രേമം തുടങ്ങി
ഞാൻ : ആർക്കാ
അജു :
💬 Comments
View all comments