0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

ഞാൻ നൈറ്റ് വിളിക്കാവേ എടി ഒന്നു തന്നിട്ടു പോടി അതിനു മറുപടി ആദ്യം ഒരു ചിരി വന്നു , തൊട്ടു പിന്നാലെ ഒരുമ്മയും അടുത്ത നിമിഷം അവൾ കോൾ കട്ട് ചെയ്തു. പിന്നീട് ഉള്ള നിമിഷം മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു ആ പുതിയ പെൺക്കുട്ടി. ഭൂലോക രംഭ. അവളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാടു കയറിയതിനാലാവണം നല്ല ക്ഷീണം ഞാൻ അറിയാതെ ഉറങ്ങി പോയത്. പുറത്തൊരു കിടുക്കാച്ചി അടി കിട്ടിയപ്പോ കണ്ണിക്കുടെ പറന്ന പോന്നീച്ചയെ നോക്കി കൊണ്ട് ഞാനുണർന്നു. തിരിഞ്ഞു കിടന്നപ്പോ പുറത്തെ വേദന കൂടിയ പോലെ. ദേഷ്യവും വേദനയും എല്ലാം കൂടി ഞാൻ കണ്ണു തുറന്നതും മുന്നിലാരാ നമ്മുടെ താരം സാക്ഷാൽ നാഗവല്ലി. എൻ്റെ വീട്ടിലെ ഏക മനോരോഗി. നിത്യ, അന്നത്തെ ആ സംഭവത്തിന് ശേഷം അവളോടുള്ള എൻ്റെ സമീപനം മൊത്തത്തിൽ ഞാനൊന്നു പുതിക്കി പണിതു. അത് മാക്സിമം മുതലാക്കാൻ ആ പന്നിക്കറിയാം എന്നു സാരം. എത്ര ദേഷ്യം വന്നാലും കയർത്ത് സംസാരിക്കൽ ഞാൻ നിർത്തി, അവളോട് ചൂടാവുന്നത് തന്നെ വിരളം , അതിൽ എനിക്ക് പ്രശ്നവുമില്ല ഇപ്പോ ദേഷ്യപ്പെടാനും കുറുമ്പുക്കാട്ടാനും മാളുവുണ്ട്. എന്താടാ ഒന്നും മിണ്ടാത്തെ നീ എപ്പോ വന്നു നിനക്ക് ഞാൻ തല്ലിയത് വേദനിച്ചില്ലെ എവടെ ഇതൊക്കെ ഒരു തല്ലാണോ പറഞ്ഞു തീർന്നില്ല കിട്ടി കയ്യും ചുരുട്ടി വയറ്റത്ത് അടിപൊളി ഒരു കുത്ത്. അമ്മേ..... എന്നു വിളിച്ചു പോവും , ശബ്ദവും വേദനയും അടക്കിയതെങ്ങനെ എന്ന് എനിക്കു മാത്രം അറിയൂ. ഇതെങ്ങനെ ഉണ്ട് പോരാ നീ എനിയും പവർ കൂട്ടാനുണ്ട് ദേ എട്ടാ എനിക്കു ദേഷ്യം വരുന്നുണ്ട് എന്തിനാ ഏട്ടൻ്റെ മോൾ ദേഷ്യപ്പെടുന്നത് ഒന്നു നിർത്തോ ഈ വളിഞ്ഞ സ്നേഹപ്രകടനം എന്താ മോളേ നീ പറയണേ ഏട്ടാ , എനിക്ക് എൻ്റെ പഴയ ഏട്ടനെയാ വേണ്ടത് ഇതൊരുമാതിരി സീരിയൽ ഏട്ടനായി ഓ പിന്നെ പെങ്ങളെ സ്നേഹിച്ചാ കുറ്റം ഞാൻ എത്ര വട്ടം പറഞ്ഞു അന്ന് അത് എനിക്കു കേക്കണ്ട മോളെ ഏട്ടൻ കേട്ടേ പറ്റു എന്നാ പറ അന്ന് ഞാൻ സത്യത്തിൽ കൈ മുറിച്ചതല്ല ആ ഞാൻ വിശ്വസിച്ചു ദേ ,പട്ടി എന്നും ഇതു തന്നാ പറയുന്നെ ഇന്നു മുഴുവനും കേക്കും ഇല്ലേ ഞാൻ ശരിക്കും കൈ മുറിക്കും നോക്കിക്കോ വേണ്ട വേണ്ട നീ പറഞ്ഞോ ഞാൻ കേക്കാ
എടേക്കേറി മിണ്ടാതിരുന്നോണം സമ്മതിച്ചു അവൾ അന്നു

💬 Comments

View all comments