0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

എന്താടി ഇങ്ങോട്ടു വിളിച്ചിട്ട് നിനക്കൊന്നും പറയാനില്ലെ അതല്ല മനുഷ്യാ ആ പെണ്ണ് ഏത് പെണ്ണ് സത്യത്തിൽ ഞാൻ ആ പുതിയ വന്ന പെണ്ണിൻ്റെ കാര്യം മറന്നിരുന്നു. മാളുവുമായി സംസാരിക്കുമ്പോ മറ്റെല്ലാം മറന്നു പോവും. നിങ്ങടെ ക്ലാസ്സിൽ പുതിയ വന്ന ആ കൊച്ചില്ലെ ആ അവൾ പറ അയ്യോ എന്താ ആകാംക്ഷ വാവേ നീ പറയുന്നുണ്ടോ ആ ...... ആ പെണ്ണൊരു അപ്സരസ, എന്താ ഭംഗി
എൻ്റെ പൊന്നിൻ്റെ അത്ര വരോ എല്ലാരും നിങ്ങളെ പോലെ കണ്ണു പൊട്ടനല്ല അതെന്തേ നിനക്കു ഭംഗിയില്ലെ ഓ... എൻ്റെ മനുഷ്യാ അതല്ല പിന്നെ ഹരിയേട്ടൻ പറഞ്ഞത് സത്യാ ഇത് ഭൂലോക രംഭ തന്നെയാ ശരിക്കും അതെ, ഞാൻ കണ്ണനോട് കള്ളം പറയോ അതില്ല അതേ ക്ലാസ്സ് തൊടങ്ങാറായി ഞാൻ നൈറ്റ് വിളിക്കാവേ എടി ഒന്നു തന്നിട്ടു പോടി അതിനു മറുപടി ആദ്യം ഒരു ചിരി വന്നു , തൊട്ടു പിന്നാലെ ഒരുമ്മയും അടുത്ത നിമിഷം അവൾ കോൾ കട്ട് ചെയ്തു. പിന്നീട് ഉള്ള നിമിഷം മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു ആ പുതിയ പെൺക്കുട്ടി. ഭൂലോക രംഭ. അവളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാടു കയറിയതിനാലാവണം നല്ല ക്ഷീണം ഞാൻ അറിയാതെ ഉറങ്ങി പോയത്. പുറത്തൊരു കിടുക്കാച്ചി അടി കിട്ടിയപ്പോ കണ്ണിക്കുടെ പറന്ന പോന്നീച്ചയെ നോക്കി കൊണ്ട് ഞാനുണർന്നു. തിരിഞ്ഞു കിടന്നപ്പോ പുറത്തെ വേദന കൂടിയ പോലെ. ദേഷ്യവും വേദനയും എല്ലാം കൂടി ഞാൻ കണ്ണു തുറന്നതും മുന്നിലാരാ നമ്മുടെ താരം സാക്ഷാൽ നാഗവല്ലി. എൻ്റെ വീട്ടിലെ ഏക മനോരോഗി. നിത്യ,

💬 Comments

View all comments