0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

മണ്ണിനെ തേടി ഒഴുകി, സന്തോഷത്തിൻ പ്രതീകമായി ആ കൊച്ചരുവി ഒഴുകി. അതെ ഏട്ടാ എന്താടി ഏട്ടൻ്റെ ക്ലാസ്സിൽ പുതിയൊരു കുട്ടി വന്നു ഇത് നമ്മള് നേരത്തെ അറിഞ്ഞു മോളേ , ഇവളെന്തിനാ ആ പെണ്ണിൻ്റെ കാര്യം ഇപ്പോ എടുത്തിടുന്നത് എനിക്കു സംശയം വരാതിരുന്നില്ല, അതു കൊണ്ട് തന്നെ ഞാൻ ചോദിച്ചു. നിയെന്തിനാ എൻ്റെ ക്ലാസ്സിലെ കാര്യം അന്വേഷിക്കുന്നത് ഓ കേളേജിൽ ഒരു സുന്ദരി വന്നെന്നും ഒക്കെ വീമ്പു കേട്ടപ്പോ ഒന്നു പോയി നോക്കി. എന്നിട്ടൊ
എന്നിട്ടെന്താവാൻ എൻ്റെ അത്ര പോലും ഭംഗിയില്ല അതും പറഞ്ഞവൾ ചായ കുടിക്കാൻ താഴെ പോയി.പെണ്ണിന് കുശുമ്പാണ് മറ്റൊരുത്തിക്ക് ഭംഗിയുണ്ടെന്ന് പറയാൻ. ഇവളാണ് പെണ്ണ്, പാവം നമ്മളുടെ പൊട്ടി പെണ്ണ് മാളു അവക്കിങ്ങനെ ഉള്ള ഒരു കുശുമ്പും ഇല്ല, പക്ഷെ എൻ്റെ പേരിൽ കുശുമ്പാണ്. ആ കുശുമ്പും എന്നെ ചുറ്റി പറ്റി തന്നെ. മാളു അവൾ പറഞ്ഞതാണോ ശരി, ആ രാത്രി അങ്ങനെയാണോ സംഭവിച്ചത് . എന്തായാലും ആ രാത്രി എനിക്കോർക്കാനെ വയ്യ. അന്ന് ബോധം പോയ എന്നെ ഡോക്ടർമാർ നോക്കി മിഴികൾ തുറന്നതൊക്കെ കുറഞ്ഞ സമയങ്ങൾ കൊണ്ടു കഴിഞ്ഞു. കരഞ്ഞു കൊണ്ടിരുന്ന എന്നെ ഹരി വീൽ ചെയറിൽ കൊണ്ടു പോകുമ്പോ നിത്യയെ കൊണ്ടു വരുന്നത്. കൈകളിൽ നിന്നും തന്നോടുള്ള പരിഭവം എന്ന പോലെ ഒഴുകുന്ന നിണ പൊയ്ക , വസ്ത്രത്തിൽ പറ്റിയ രക്തത്തിൽ പാടുകൾ എൻ്റെ ഹൃദയത്തിലെന്ന പോലെ എടുത്തു കാട്ടി, ഒന്നുറക്കെ പൊട്ടിക്കരയാൻ താൻ കൊതിച്ചിരുന്നു, എന്നാൽ ഉയരാതെ പോയ സ്വര വീചികൾക്കു മാത്രം അറിയാം താൻ അനുഭവിച്ച വേദന, ഇഷ്ടപ്പെടുന്നവർ നഷ്ടമാകുമെന്നു തോന്നുമ്പോ നമ്മളിൽ ഉണരുന്ന ഒരു വികാരമുണ്ട് സപ്ത നാഡികളും ചലനമറ്റ പോലെയാകും, മിഴികളിൽ ഇരുട്ടു കയറുന്നത് പോലെ, ബോധ മനസ് കൈവെടിഞ്ഞ് അബോധമനസ് സ്വയം നിയന്ത്രണം ഏറ്റെടുക്കുമ്പോൾ തോരാതെ പെയ്യുന്നത് കണ്ണുനീർ മാത്രം . നിശ്ചലമായ മനസ് ആരോ ചലിപ്പിച്ച വഴിയിൽ തനിയെ നീങ്ങി Icu മുന്നിൽ വന്നു നിന്നു. നിത്യ അവൾ തനിക്ക് പെങ്ങൾ മാത്രമാണോ അല്ല ഒരിക്കലും അല്ല, അവൾ തൻ സ്നേഹിക്കുന്ന ഏറ്റവും വലിയ ശത്രു, തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി, തൻ്റെ കള്ള കാമുകി, അമ്മയുടെ മറ്റൊരു രൂപം, തനിക്കു ജനിക്കാതെ മനസിൽ കൊണ്ടു നടന്ന തൻ്റെ മകൾ, അവൾക്ക് തൻ്റെ മനസിൽ എത്ര എത്ര സ്ഥാനങ്ങൾ താൻ നൽകിയിട്ടുണ്ട് എന്ന് തനിക്കു പോലും

💬 Comments

View all comments