Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
നടന്നത് പറയാൻ ഒരുങ്ങുകയാണ്. എന്നിലെ ഈ മാറ്റം അവൾക്ക് താങ്ങാൻ കഴിയുന്നില്ല. ചീത്ത വിളിയും തല്ലും പിടിയും അങ്ങനെ ഞങ്ങളുടെ ലോകത്തെ രാജാക്കൻമാരായിരുന്നു ഞങ്ങൾ. അവക്കാ പഴയ സന്തോഷം വേണം ഞാൻ ചീത്ത പറയണം തല്ലുണ്ടാക്കണം , അതൊക്കെ തന്നെ അവളുടെ ആഗ്രഹം .
അന്ന് ഏട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ, എനിക്ക് നല്ല വിഷമമായി, എനിക്കറിയാം ഏട്ടൻ അമ്മേ വിളിക്കുമെന്ന്, അമ്മ വാതിൽ വന്നു നിക്കുമ്പോ കൈ മുറിക്കാൻ ഒരുങ്ങി നിക്കുന്ന എന്നെ കണ്ടാ ഏട്ടന് നല്ല ചീത്ത കേക്കും അതേ കരുതിയൊള്ളു . ഡോർ ചാരി ഇട്ടതായ എൻ്റെ ഓർമ്മ , പക്ഷെ അത് അടഞ്ഞാ കിടന്നത് . നിനക്കറിയാലോ എനിക്ക് മോളിൽ ഒറ്റയ്ക്കു കിടക്കാൻ പേടിയാന്ന് . ഇടത്തെ കൈ ഞരമ്പിനു മുകളിൽ ബ്ലെയ്ട് വെച്ചു കാത്തിരുന്നു അമ്മ വരാൻ , അമ്മ പെട്ടെന്നു വാതിൽ തുറന്നപ്പോ ഞാൻ പേടിച്ചു പോയി, ആ പേടിയിൽ കൈക്കു ബലം പിടിച്ചത് ഞാനോർത്തില്ല കയ്യിൽ ബ്ലെയ്ട് ഉള്ള കാര്യം അത് നേരെ അമർന്ന് കൈ മുറിഞ്ഞു. ചോര കണ്ട ഓർമ്മ പിന്നെ ഒന്നും എനിക്കോർമ്മയില്ല.
എന്തേ നിനക്കു വിശ്വാസായില്ല അല്ലേ
ഇല്ല
നിനക്കു വേണ്ടി ചാവാൻ ഞാനാര് നിൻ്റെ കാമുകിയൊ
അയ്യടാ നീ ചായ കുടിച്ചോ
ദേ ഏട്ടാ ഇതാ സത്യം, ഇതാ നടന്നത്, എനിയെങ്കിലും പഴയപോലെ എൻ്റെ ഏട്ടനാവോ
അതും പറഞ്ഞവൾ കരയാൻ തുടങ്ങി. ആ കണ്ണുനീർ എന്നും എൻ്റെ ബലഹീനതകളിൽ ഒന്നാണ്. അതു കണ്ടു നിൽക്കുക എന്നത് അസാധ്യമായ കാര്യവും. മാളു വന്നതിൽ
💬 Comments
View all comments