0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

നിന്നില്ല. ഹരി എനിക്കു പകരം ഓടി നടന്നു കാര്യങ്ങൾ ഒക്കെ ചെയ്തു . മാളു കുറച്ചകലെ മാറി നിന്ന് എനിക്കായ് കണ്ണുനീർ അരുവിയൊഴുക്കി. അനു ഡോക്ടർമാരോടൊപ്പം നിന്നു, അമ്മയും അച്ഛനും ആകെ തകർന്ന് എനിയെന്തെന്നറിയാതെ കരയുന്നു. രാവിലെ അവൾക്കൊന്നുമില്ലെന്നറിഞ്ഞിട്ടും മനസു ശാന്തമായില്ല. താൻ കാരണമാണ് ഇതൊക്കെ നടന്നതെന്ന കുറ്റബോധം തന്നെ വേട്ടയാടി കൊണ്ടിരുന്നു. ആരിൽ നിന്നും ഒരു കുറ്റപ്പെടുത്തലും ഉണ്ടായില്ല എന്നത് എനിക്കേറെ വിഷമമാണ് പകർന്നത്. ഒരു ശകാരം കേൾക്കാൻ മസാദ്യമായി വെമ്പിയ നിമിഷം , അമ്മയുടെ കൈ ചൂടിനായി മനസ് വിതുമ്പിയ നിമിഷങ്ങൾ. സത്യത്തിൽ ജീവിതം അങ്ങനെയാണ് , നാം ആഗ്രഹിക്കില്ല എന്നുറപ്പുള്ള ചിലതിനു മാത്രമേ നമുക്ക് മനശാന്തി തരുവാൻ സാധിക്കുകയൊള്ളു. അങ്ങനെ ദുഖത്തിൽ നീറിയ കുറച്ചു ദിനങ്ങൾ , ഒന്നു രണ്ടു വട്ടം നിത്യയെ കാണാൻ പോയപ്പോ അവളിൽ നിന്നും ഉണ്ടായ അവഗണന തന്നെ കൂടുതൽ തളർത്തി. ഹരിയും അനുവും എനിക്കാശ്വാസം പകരാൻ വിഫലമായ ശ്രമങ്ങൾ നടത്തി, ഒന്നും അതിൻ്റെ ഉദ്ദേശ വിജയം കാണാൻ കഴിയാതെ തോൽവികൾ ഏറ്റുവാങ്ങി. മാളു അവളാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത്.
ആരും കാണാതെ ഒളിച്ചും പാത്തും പതുങ്ങിയും അവൾ എനിക്കരികിൽ വന്നു ഒറ്റപ്പെടലിൻ്റെ മലവെള്ളപ്പാച്ചിലിൽ നിന്നും അവൾ എനിക്കാശ്വാസം പകർന്നു. ഒരു വാക്കു പറയാതെ, എന്നെ മാറിലേക്കണച്ച് മുടികളിൽ വിരലാൽ കോതി നിമിഷങ്ങൾ അവൾ തള്ളിയകറ്റുമ്പോൾ മാത്രം ഞാൻ ശാന്തമായ മനസിനുടമയായി. പ്രണയിനി അവളുടെ ഒരു നോക്ക് ഒരു സ്പർഷം അതിൽ നാം എത്രത്തോളം അടിമപ്പെട്ടു എന്നറിയണമെങ്കിൽ അവളെ നമുക്ക് നഷ്ടമാകണം. അടുത്തുള്ളപ്പോ ചിലപ്പോ എന്നും അനുഭവിക്കുന്ന സ്നേഹത്തിനു പോലും വില കൽപ്പിക്കാത്തവരാണ് നാം മനുഷ്യൻ. അവൾ പിരിയുന്ന നിമിഷം വേദനാ ജനകമാണ് പക്ഷെ അവൾ പോയതിനു ശേഷം നാളുകൾ പിന്നിടുമ്പോൾ ആ വേദന അതിൻ്റെ മൂർത്തി ഭാവം സ്വീകരിക്കും. ആ ശബ്ദം കാതുകളിൽ പലപ്പോഴായി അലയടിക്കും നമ്മെ വിളിക്കുന്നത് പോലെ, ആ സ്പർഷത്തിൻ്റെ കുളിര് മനസിലുണരും ഒരാഗ്രഹമായി, ആ മിഴികൾ തന്നെ തേടി വരുവാൻ മനസ്സുരുകി പ്രാർത്ഥിക്കും, അവളുടെ പുഞ്ചിരിക്കായി നമ്മുടെ മിഴികൾ കരയും. പിന്നെ നരകയാതനയായി

💬 Comments

View all comments