0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

സത്യമുള്ളതായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തിരത്തെ മണൽ തരികളെയും എന്ന് ഞാൻ എണ്ണിത്തിർക്കുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും മാളു സത്യമായും നിന്നെ മറക്കും
ഭക്ഷണം ഒരുവിതം കഴിച്ചെന്നു വരുത്തി ഞാൻ വെളിയിലിറങ്ങി. നേരെ പോയത് മമുവിൻ്റെ ക്ലാസ്സ് മുറിയിലാണ്. അവൾ എന്നെ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു. എന്നാൽ ഞൊടിയിടകളിൽ അതു മാഞ്ഞു കണ്ണിൽ രൗദ്രഭാവം ഉടലെടുത്തു. അവളിൽ നിന്നും ഒരിക്കൽ കൂടി അവഗണന നേരിട്ടു കൈപ്പറ്റി ഞാൻ തിരിച്ചു നടന്നു. അവൾ മാറിയിരിക്കുന്നു. ആ മാറ്റത്തിനു കാരണം താനും , താൻ പോലുമറിയാത്ത തെറ്റിന് അവൾ തന്നെ ശിക്ഷിക്കുകയാണ്. ആ സമയം എൻ്റെ ഫോൺ റിംഗ് ചെയ്തു , നോക്കിയപ്പോ അനു ആദ്യമൊന്നു മടിച്ചെങ്കിലും ഞാൻ കോൾ എടുത്തു സംസാരിച്ചു. ഹലോ എട്ടാ എന്താടി ചേട്ടനേതു പെണ്ണിനെയാ ഇന്ന് കെട്ടിപ്പിടിച്ചത് നിങ്ങക്ക് രണ്ടാക്കും ഇതു തന്നാണോ പണി, ഞാൻ കാണുന്ന പെമ്പിള്ളേരെ ഒക്കെ കെട്ടിപ്പിടിക്കും എന്താ ഏട്ടൻ്റെ പ്രശ്നം ഒന്നുമില്ല എനി ഇങ്ങനെ ഉള്ള കാര്യങ്ങൾ നോക്കണ്ട എന്നവളോട് പറഞ്ഞേക്ക് പാവം കിട്ടും ഏട്ടാ എന്നോട് കരഞ്ഞാ പറഞ്ഞത്, പിന്നെ രാവിലെ മഞ്ഞു കൊണ്ടാരും കാത്തു നിന്ന് അസുഖം വരുത്തണ്ടാന്നു പറയാനും പറഞ്ഞു . ത്തണോ എന്നാ അവളോട് പറഞ്ഞേക്ക് എൻ്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടണ്ട എന്ന് ഏട്ടാ പ്ലീസ് ഇതിപ്പോ ഞാൻ കാരണം നി കാരണം അങ്ങനെ ഒന്നില്ല അവൾക്ക് എന്നിൽ വിശ്വാസമില്ല അതല്ല ഏട്ടാ അനു നിനക്ക് വേറെ എന്തേലും പറയാനുണ്ടോ അത് ഏട്ടാ എന്നാ വെച്ചോ

💬 Comments

View all comments