0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

" ഇതാവും ഇന്നു പറഞ്ഞ വാക്കുകളുടെ അർത്ഥം " " ഏട്ടൻ ഇപ്പോ മാറിപ്പോയി..... " " എന്നോട് വെറുപ്പ് ആണെന്നു മനസിലായി " " കഴിയുമെങ്കിൽ ഒരു വട്ടം വിളിക്കണം എനിക്കൊന്ന് സംസാരിക്കണം, ഒറ്റ പ്രാവിശ്യം " അവളുടെ വാക്കുകൾ എന്നിൻ ഉണ്ടാക്കിയ മുറിപ്പാടുകളുടെ ആഴം വിളിച്ചു പറയാൻ എന്ന വണ്ണം എൻ്റെ മിഴികൾ നിറഞ്ഞൊഴുകി. ഉള്ളിലെ കനലെരിഞ്ഞ ആ നീർത്തുള്ളികൾ മിഴികളിൽ നിന്നും അടർന്നു വീണു. ആ നീർത്തുള്ളികൾ ചുട്ടു പൊള്ളിച്ചത് അഭിയുടെ സുന്ദര മേനിയെ ആയിരുന്നു. എൻ്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന അവൾ മിഴികൾ ഉയർത്തി എന്നെ നോക്കുമ്പോൾ ഫോണിൽ നോക്കി കരയുന്ന എന്നെ ആണ് കണ്ടത്.
മനസ് കൈമോശം വന്നാൽ ചുറ്റും നടക്കുന്നത് ഒന്നും തന്നെ നമ്മൾ അറിയില്ല, ജിവൻ്റെ പാതിയായി കണ്ടു പ്രണയിച്ചവൾ വിട്ടു പോകുന്നു, എന്നറിയുന്ന നിമിഷം , നമ്മുടെ മനസിൽ വിരഹവേദനയുടെ ഉൻമാദ ലഹരി അടിഞ്ഞു കൂടും. ആ ലഹരിയിൽ സ്വയം മറന്ന് , പഴയ കാല സ്മരണകളിൽ ചേക്കേറുമ്പോ മിഴികൾ മാത്രം ആ നിമിഷത്തിൽ നില നിൽക്കും, അതിനു തെളിവായി മിഴികൾ കണ്ണുനീർത്തുള്ളികൾ പൊഴിച്ചു കൊണ്ടിരിക്കും. മാളു.. എൻ്റെ മനസിലെ പ്രണയ സങ്കൽപ്പം, മനസിൽ പ്രതിഷ്ഠിച്ച മൂർത്തി ഭാവം. പ്രണയത്തിൻ്റെ ഋതുഭേതങ്ങൾ അവൾ പറഞ്ഞു തന്നു. അധരങ്ങൾ കഥ പറയുമ്പോ തേൻ കണം നുകരാൻ അവൾ പഠിപ്പിച്ചു. ശാസനയിലും സ്നേഹമുണ്ട്, കാത്തിരുപ്പിൻ്റെ നൊമ്പരത്തിലും, സ്നേഹം അതൊരിക്കലും തീരില്ല, കടൽ പോലെ അനന്തമാണത്, ആ അനന്തസാഗരത്തിലേക്ക് എന്നെ ആദ്യമായി കൈ പിടിച്ചു കൊണ്ടു പോയത് അവളാണ്. വിരഹ

💬 Comments

View all comments