Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]
അങ്ങനെ ഉള്ള ഞാൻ ജീവനു തുല്യം സ്നേഹിച്ച എൻ്റെ വാവയെ എങ്ങനെ തല്ലി.
എട്ടാ........
ഏട്ടാ........
എന്താ... മോളെ,
ഇതേതു ലോകത്താ.....
ഒന്നു പോടി, പെണ്ണേ....
ഞാൻ ചോദിച്ചതിന് ഉത്തരം താ..'
സത്യം പറഞ്ഞാ നിനക്കു വിഷമാവും അതോണ്ട് വേണ്ട:...
ഇല്ല പറ
നിന്നെക്കാൾ ഏറെ ഇഷ്ടാടി എനിക്ക് ആ ചേച്ചിയേ....
ആണോ... അവിടെ വരെ എത്തിയോ.. അപ്പോ ഞാൻ ഔട്ട് ആയല്ലേ.
അതെങ്ങനാടാ... നീയെൻ്റെ ചക്കരയല്ലെ,
ആട്ടെ എൻ്റെ മുറച്ചെറുക്കനെ തട്ടിയെടുത്ത കക്ഷിയെ ഒന്നു കാണാൻ പറ്റോ.....
മുറച്ചെറുക്കനോ...?
ഉം എന്തേ.... അനു എൻ്റെ ചേച്ചി മാത്രല്ല, ഞാനും മൊറപ്പെണ്ണു തന്നെയാ...
മെട്ടെന്നു വിരിഞ്ഞോടി പെണ്ണേ നീ...
മൊട്ടെന്നു വിരിഞ്ഞു മോനെ, വെല്യ കുട്ടിയായ സമയത്തെ ഫഗ്ഷന് വരാതെ ടുർ പോയതോണ്ട് ഓർമ്മ കാണൂലാ....
എടി ഒന്നു തന്നാലുണ്ടല്ലോ....
ആ... ഇതു നല്ല കുത്ത്, എന്നെ കെട്ടാനൊന്നും പറഞ്ഞില്ല , മൊറപ്പെണ്ണാണെന്ന് ഓർമ്മിപ്പിച്ചതാ...
അത് ഇപ്പോ എന്തിനാ ഓർമ്മിപ്പിച്ചത്
സിംപിൾ ട്രീറ്റ് വേണം
എന്തിന്,
ഒന്ന് ഏട്ടന് ലൈൻ സെറ്റ് ആയതിന്, പിന്നെ എൻ്റെ ത്യാഗത്തിന്
രണ്ടാമത്തെ വരി പറയുമ്പോ അവൾ ദുഖഭാവം അഭിനയിച്ചു കാണിക്കുമ്പോൾ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി.
എന്ത് ത്യാഗമാടി നീ ചെയ്തത്.
എൻ്റെ ഏച്ചി, അനുനെ കെട്ടുവാണെ ഇതു ഞാൻ പറയാൻ പാടില്ല, പക്ഷെ സുന്ദരിയും സൽസ്വഭാവിയും ഒക്കെ ആയ ഈ മൊറപ്പെണ്ണ് ഈ കോമാളിനെ ഏട്ടനായി കണ്ടോണ്ടല്ലേ... ആ ചേച്ചിക്ക് ഗോളടിക്കാൻ പറ്റിയത്.
ആണോ....
അനുന് കോമ്പറ്റീഷൻ നിക്കാന്നു കരുതിയതാ... നോക്ക് എൻ്റെ സ്കിൻ വരെ നല്ല പോലെ കെയർ ചെയ്തതാ... എനി പറഞ്ഞിട്ട് എന്തു ചെയ്യാനാ.....
അച്ചോടാ.... പാവം, ഒന്നു പോയേടി...
ഇപ്പോ ഏട്ടൻ്റെ കരച്ചിലൊക്കെ പോയില്ലെ, അതാ... അഭി, എനി എൻ്റെ ചുന്ദരക്കുട്ടൻ ചേച്ചിയെ ഒന്ന് വിളിച്ചേ.....
ഇപ്പോ വേണോടി....
വേണം.
അതു പറഞ്ഞവൾ എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി . ഞാനറിയാതെ ചിരിച്ചു പോയി, അപ്പോ അവൾ വേഗം ഓടി പോയി വാതിൽ കുറ്റിയിട്ടു. എന്നിട്ടു എനിക്കരികിൽ വന്നു ഇരുന്ന ശേഷം എന്നോടായി പറഞ്ഞു.
ആരും കാണണ്ട
അവൾ തന്ന ധൈര്യത്തിൽ, ആ ആത്മവിശ്വാസത്താൽ ഞാൻ വാവയെ കോൾ ചെയ്തു . ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയ നിമിഷം എന്നിലെ ആത്മവിശ്വാസം ചോർന്നു തുടങ്ങി. നെഞ്ചിൽ വലിയ ഭാരം എടുത്തു വെച്ച പോലെ ഒരവസ്ഥ. അഭിക്ക് എന്നിലെ
💬 Comments
View all comments