0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

ആണോ.... അനുന് കോമ്പറ്റീഷൻ നിക്കാന്നു കരുതിയതാ... നോക്ക് എൻ്റെ സ്കിൻ വരെ നല്ല പോലെ കെയർ ചെയ്തതാ... എനി പറഞ്ഞിട്ട് എന്തു ചെയ്യാനാ..... അച്ചോടാ.... പാവം, ഒന്നു പോയേടി... ഇപ്പോ ഏട്ടൻ്റെ കരച്ചിലൊക്കെ പോയില്ലെ, അതാ... അഭി, എനി എൻ്റെ ചുന്ദരക്കുട്ടൻ ചേച്ചിയെ ഒന്ന് വിളിച്ചേ..... ഇപ്പോ വേണോടി.... വേണം. അതു പറഞ്ഞവൾ എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി . ഞാനറിയാതെ ചിരിച്ചു പോയി, അപ്പോ അവൾ വേഗം ഓടി പോയി വാതിൽ കുറ്റിയിട്ടു. എന്നിട്ടു എനിക്കരികിൽ വന്നു ഇരുന്ന ശേഷം എന്നോടായി പറഞ്ഞു. ആരും കാണണ്ട അവൾ തന്ന ധൈര്യത്തിൽ, ആ ആത്മവിശ്വാസത്താൽ ഞാൻ വാവയെ കോൾ ചെയ്തു . ഫോൺ റിംഗ്‌ ചെയ്യാൻ തുടങ്ങിയ നിമിഷം എന്നിലെ ആത്മവിശ്വാസം ചോർന്നു തുടങ്ങി. നെഞ്ചിൽ വലിയ ഭാരം എടുത്തു വെച്ച പോലെ ഒരവസ്ഥ. അഭിക്ക് എന്നിലെ മാറ്റങ്ങൾ പെട്ടെന്നു മനസിലായത് കൊണ്ട് അവളുടെ വലതു കരം എൻ്റെ ഷോൾഡറിൽ അമർന്നു. ഒരു ധൈര്യം പകരാൻ അതു ധാരാളം ആയിരുന്നു. ഒപ്പം കണ്ണുകൾ അടച്ചു കാണിച്ച അവളുടെ പുഞ്ചിരിക്കുന്ന മുഖം എൻ്റെ മനസിലെ ദുഷ്ചിന്തകളെ വഴി തിരിച്ചു വിട്ടു. മറുതലക്കൽ കോൾ എടുത്തതും എന്നിൽ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു വികാരം ഉടലെടുത്തു. സന്തോഷമെന്നോ പ്രണയമെന്നോ ഒന്നും വിളിക്കാൻ പറ്റുമോ എന്നു പോലും എനിക്കറിയില്ല. വാവേ........ ടി...... എന്നാൽ മറുതലയ്ക്കൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല. അത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുകയാണ് ചെയ്തത്. വാവേ.... നീ... കേക്കുന്നുണ്ടോ.... സോറി, മോളെ..... ഞാൻ പറഞ്ഞതല്ലേ..... എന്നിട്ടും മറുതലയ്ക്കൽ നിന്നും ഒന്നും പറയാതിരുന്നപ്പോൾ എന്നാൽ ദുഖഭാരം കൂടി വന്നു.
ഏതു ശബ്ദമാണോ ഹൃദയസ്പന്ദമായി നമ്മൾ കേൾക്കുന്നത്, ആ ശബ്ദം അരികിൽ നിന്നിട്ടും കേൾക്കാൻ കഴിയാതെ വരുമ്പോൾ , നമ്മളിൽ ഉടലെടുക്കുന്ന വികാരങ്ങൾ വർണ്ണനിയമല്ല. മിഴികൾ അടഞ്ഞിരിക്കുമ്പോഴും കാതിൽ കേൾക്കുന്ന പഞ്ചാക്ഷരി മന്ത്രം പോലും ആ ശബ്ദമായി തോന്നുന്നു. ഭൂമിയിലെ പ്രണയം അതിൻ്റെ ഉച്ഛസ്ഥായിയിൽ എത്തുമ്പോ അതിന് ഒരു ആത്മികമായ പരിവേഷം നൽകപ്പെടുന്നു. സ്വർഗ്ഗിയ സംഗീതം പോലെ, അവളുടെ ശബ്ദം പോലും ആത്മിയ ശാന്തി

💬 Comments

View all comments