Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]
നിത്യാ.....
തല്ല്, എന്നെ തല്ല്
കഴിഞ്ഞ ഒരു ദിവസം അവൾ എത്രമാത്രം വേദനിച്ചു എന്ന് വ്യക്തമാക്കാൻ മാത്രം ശക്തമായിരുന്നു അവളുടെ വാക്കുകൾ, അവളിൽ തെളിയുന്ന ഭാവങ്ങളിൽ ഭയവും , നഷ്ടബോധവും ഉണ്ടായിരുന്നു.
നിത്യ പൂ പോലെ നിർമ്മലമാണ് എന്നാൽ മനോഹരമായ പനിനീർ പുവിൽ കരടായി മുള്ളുകൾ എന്നത് പോലെയാണ് അവളുടെ ചിന്തകൾ . ആ പൂവിന് എന്നും വിരുന്നു വരുന്ന ഒരു കരി വണ്ടിനെ മാത്രമേ.. അറിയു. ആ വണ്ടിനെ ജീവനു തുല്യം അവൾ സ്നേഹിക്കുന്നുമുണ്ട്, ആ വണ്ട് ഞാനാണ്, അവളുടെ ഏട്ടൻ, ഞാനാണ് അവളുടെ ലോകം.
സാഹോദര ബന്ധത്തിൻ്റെ ഇമ്പമേറുന്ന നിമിഷങ്ങളിൽ വിലമതിക്കാനാവാത്ത സ്നേഹത്തിൻ്റെ മധു പങ്കു വെക്കാൻ അവൾ ഒരുക്കമല്ല, എന്നാൽ എന്നിലെ അക്ഷയപാത്രത്തിൽ നിന്നും അഭിയും ആ മധു നുകരുന്നത് അവൾക്ക് താങ്ങാൻ കഴിയുന്നുമില്ല. പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും പ്രതികരിക്കാനാവാത്ത അവളുടെ അവസ്ഥ, അതാണ് അവളെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത്.
നിന്നെ ഞാൻ തല്ലോടി മുത്തേ.....
ഉം ഇതു വരെ തല്ലാത്ത ഒരാൾ വന്നിരിക്കുന്നു
അത് സ്നേഹം കൊണ്ടല്ലേ....
എന്നിട്ട് അഭിയെ തല്ലുന്നത് കണ്ടിട്ടില്ലല്ലോ...
അഭിയെക്കാൾ എനിക്കു നിത്യയെ അല്ലെ ഇഷ്ടം
കള്ളം
എടി, പൊട്ടി പെണ്ണേ സ്നേഹം കുടുതൽ ഉള്ള ഇടത്തെ പൊട്ടലും ചീറ്റലും ഉണ്ടാകു
എനിക്കൊന്നും അറിയില്ല
ഞാനിപ്പോ എന്താ വേണ്ടേ.... അതു പറ
എനി ഏട്ടൻ അഭിയോട് കൂടണ്ട
മോളെ അതൊരിക്കലും നടക്കില്ല
കണ്ടോ കണ്ടോ ഏട്ടന് അവളാ വലുത്
നിത്യാ... നീ എഴുതാപ്പുറം വായിക്കരുത്, അനുവിനും അഭിക്കും സ്വന്തമായി ആങ്ങള ഉണ്ടോ....
ഇല്ല, എന്നവൾ തലയാട്ടി
നിനക്കുണ്ടോ.....
💬 Comments
View all comments