Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]
ദേ.... എന്നെക്കൊണ്ട് പറയിപ്പിക്കരുത് ഏട്ടാ...
മോളെ നിനക്ക് എന്നും ഒരു ഏട്ടൻ്റെ സ്നേഹം കിട്ടുന്നുണ്ട് എന്നാൽ അഭി അവക്ക് വല്ലപ്പോഴും എൻ്റെ അരികിൽ വരുമ്പോ കിട്ടുന്ന ആ സ്നേഹം വിലപ്പെട്ടതാ...
എട്ടാ.... അത് ,
വല്ലപ്പോഴുമേ... കാണു പ്രായത്തിൽ ഏറ്റവും ഇളയത് അവളും അതാ അവളോട് ഏട്ടൻ ചൂടാവാത്തത്, കുഞ്ഞു മനസാ... അതിന്, അതു താങ്ങില്ല.
മതി മതി,
എന്താടി പുല്ലേ....
സെൻ്റി അടിച്ച് ചളമാക്കല്ലെ ഞാൻ വിട്ടു വാ... പോവാം..
അതൊക്കെ ഓർത്ത് ക്ലാസ്സിൽ ഇരുന്നു ഞാൻ പതിയെ ചിരിച്ചു. ചിരിച്ചു കൊണ്ടിരുന്ന എൻ്റെ തോളിൽ ഹരി തട്ടി വിളിച്ചു കൊണ്ട് എനിക്കാ ദൃശ്യം കാണിച്ചു തന്നു. എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ആത്മികയെ.
അവൾക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ മുഖം തിരിച്ചു . സത്യത്തിൽ എനിക്കവളെ ഭയമാണ്. അവളുടെ സൗന്ദര്യം അതിനെ ഞാനും ഭയക്കുന്നു. നുണക്കുഴികൾ വിരിയുന്ന ആ പുഞ്ചിരിയിൽ താനും മയങ്ങുമോ എന്ന ഭയം.
ഭയം മനുഷ്യനെ അശക്തനാക്കുന്ന വികാരം, എതിരാളിയുടെ പത്തിരട്ടി ശക്തിയുള്ളവനായാലും ഭയന്നാൽ പുഷ്പം പോലെ ജയിക്കേണ്ടിടത്ത് തോൽവി മാത്രമാവും സ്വന്തമാവുക. ജയപരാജയങ്ങളിൽ പ്രധാനി. പതിയെ പതിയെ മനോധൈര്യത്തെ തകർക്കുന്ന വിഷം അതാണ് ഭയം, ആ വികാരം എന്നിലും ഉടലെടുത്തിരുന്നു.
ഉച്ച സമയം ജിൻഷയുടെ സഹായത്തോടെ എനിക്കും മാളുവിനും ഉല്ലാത്താൻ സമയം ലഭിച്ചു. നിത്യയുടെ വേടൻ മിഴികളിൽ നിന്നും സ്വതന്ത്രനായ ഞാൻ എൻ്റെ ഇണയെ തേടി മൈതാനത്തെത്തി. കുട്ടികൾ ഫുഡ്ബോൾ കിളിക്കുന്നുണ്ട്. ചില കമിതാക്കൾ കുറുകുന്നുമുണ്ട്. അങ്ങനെ ഞങ്ങൾ ഇണക്കുരുവികൾ അവിടെ ഇരുന്നു കുറുകാൻ തുടങ്ങി.
അക്ഷരങ്ങൾ ഉപയോഗിക്കാതെ മിഴികളിൽ
💬 Comments
View all comments