Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]
നോക്കി നിൽക്കുന്ന പ്രണയസല്ലാപം, അതിൻ്റെ ഒരു ഫീലിംഗ് വേറെ തരത്തിലാണ്. ആ പേടമാൻ മിഴിയിലെ കറുത്ത കരിമണിയുടെ ഓരോ ചലനവും എന്നോടു സംസാരിച്ചു. മിഴിളെ പോള കൊണ്ട് മറച്ചും അങ്ങനെ പല തരത്തിലും മിഴികൾ സംസാരിച്ചപ്പോ എൻ്റെ മിഴികളും അതുപോലെ മറുപടികൾ കൊടുത്തു. എന്തോ പറയാനായി എൻ്റെ ചുണ്ടുകൾ അനങ്ങിയ നിമിഷം അവളുടെ ചൂണ്ടുവിരൽ എൻ്റെ ചുണ്ടിൽ മുട്ടി എന്നെ മൗനം പാലിപ്പിച്ചു.
എനിക്കറിയാം എന്താ.... പറയാൻ വരുന്നത് എന്ന്
അവളുടെ വിരലുകൾ തട്ടി മാറ്റിക്കൊണ്ട് പുഞ്ചിരിയോടെ ഞാനും ചോദിച്ചു.
ഉം എന്താ......
അന്നു മിണ്ടാതെ തെറ്റി ഇരുന്നിട്ട് അതിൻ്റെ ഒരു ചമ്മലും ഇല്ലല്ലോ എന്നല്ലെ.
മാളവിക, എൻ്റെ മാളു അവൾക്ക് ഞാൻ തുറന്നിട്ട ഒരു പുസ്തകമാണ്, എൻ്റെ ഓരോ ചലനത്തിൻ്റെയും അർത്ഥം അവൾക്കറിയാം. ഞാൻ മനസിൽ കരുതുന്ന കാര്യം എന്തിന് കരുതാൻ തുടങ്ങും മുന്നെ അവൾ അറിയും. ഞങ്ങൾ ഒരു മനസും രണ്ട് ശരീരവുമാണെന്ന് അവൾ ഇപ്രാവിശ്യവും തെളിയിച്ചു. ഒരു മനസും ഒരു ശരീരവുമാവാൻ എത്ര നാൾ നമ്മൾ കാത്തിരിക്കണം മാളു.
പഠിപ്പ് പൂർത്തിയാകണം, ഒരു ജോലി കണ്ടെത്തണം, പിന്നെ അമ്മയോട് പറയണം, സമ്മതം വാങ്ങണം, അതൊന്നും വലിയ കാര്യമല്ല, പക്ഷെ നിത്യ , ആ പിശാച് എനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുവോ ആവോ.... ഇതു വരെ അവളോട് മറച്ചു വെച്ചത് തുടങ്ങി അവൾ ഓരോന്നും എണ്ണിയെണ്ണി ചോദിക്കും നോക്കിക്കോ....
എന്നാലും എൻ്റെ മാളു നീയെന്തിനാടി അവളെ ഭയക്കുന്നത്. അതിൻ്റെ കാരണം മാത്രം എനിക്കിതുവരെ മനസിലായില്ല. ആ ഒരു കാര്യത്തിൽ നീ എന്നിൽ നിന്നും എന്തോ
💬 Comments
View all comments