Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]
ഒന്ന് മറയ്ക്കുന്നു എന്ന് എൻ്റെ മനസ് പറയുന്നു. അതെന്താ അങ്ങനെ നീ വല്ലതും മറയ്ക്കുന്നുണ്ടോ...
ദേ.... മനുഷ്യാ നിങ്ങൾ ഇതേതു ലോകത്താ...
അവളുടെ ശബ്ദമാണ് ആഴമേറിയ എൻ്റെ ചിന്തകൾക്ക് വിരാമമിട്ടത്.
കൊറെ നേരായല്ലോ ... എന്താ മോനെ
ഒന്നുമില്ലടോ... ഞാൻ മനസിൽ കരുതിയത് നി പെട്ടെന്നു പറഞ്ഞപ്പോ...
ഈ മനസ് അതെനിക്കറിയില്ലെ....
ആണോ... എന്നാ ഇപ്പോ എൻ്റെ മനസിലെന്താ...
എന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിസ്സിടക്കണം
നാണമില്ലെ പെണ്ണെ നിനക്ക് ഇങ്ങനെ പറയാൻ
ഓ... പിന്നെ ഉള്ളതൊക്കെ ചെയ്യാം ഞാൻ പറഞ്ഞതാ... ഇപ്പം കുറ്റം
ഓ... എനി അങ്ങനെ പറഞ്ഞോ...
എന്താ... ഞാൻ പറഞ്ഞത് ശരിയല്ലേ....
ഒന്നു പോയേടി, ഇതു മാത്രം തെറ്റി,
അങ്ങനെ വരാൻ വഴിയില്ലല്ലോ
എന്തായാലും നിൻ്റെ ആഗ്രഹം നീ പറഞ്ഞു. എനി തന്നില്ലാന്നു വേണ്ട
അയ്യട, ആ പൂതി മനസിൽ വെച്ചാ മതി...
അതും പറഞ്ഞവൾ ഓടി, അവൾക്കു പിറകെ ഞാനും. ഞങ്ങൾ രണ്ട് ഇണക്കുരുവികൾ എല്ലാം മറന്ന് പ്രണയസല്ലാപത്തിൽ മുഴുകി പാറി പറക്കുമ്പോ ഞങ്ങൾക്കു പിറകെ രണ്ടു കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു.
ക്ലാസ്സിൽ ഉച്ചയ്ക്കു ശേഷം ചെന്നിരുന്നതും സന്തോഷ വാർത്ത, ഈ പിരീഡ് ഫ്രീ, ഒരു വല്ലാത്ത ആശ്വാസമാണ് ഫ്രീ പിരീഡ് കിട്ടുമ്പോ, ആ പിരീഡിൻ്റെ ഹരം ഒന്നു വേറെ തന്നെയാണ്. മൊത്തം ക്ലാസും അലങ്കോലമാകുന്ന അസുലഭ നിമിഷം. കളിയാക്കലും കളിപ്പിക്കലും കൊച്ചു കൊച്ചു തല്ലുകൂടലും എല്ലാം നിറയുന്ന ഒരു മണിക്കൂർ സമയം.
ഞാനും ഹരിയും ഒക്കെ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴാണ് അജു അത് പറഞ്ഞത്
ടാ... നോക്കെടാ... ആ പിശാച് ഇങ്ങോട്ടു
💬 Comments
View all comments