0%

Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]

പക്ഷെ
നിത്യ: എടാ ഇന്നു ഉച്ചക്ക് അവൾ പറഞ്ഞത് അവളുടെ കാര്യമാ
ഞാൻ: ആണെന്ന് അവൾ പറഞ്ഞൊ
നിത്യ: എടാ പൊട്ടാ ഒരു പെണ്ണിൻ്റെ മനസ്സ് ഒരു പെണ്ണിനെ അറിയു
ഞാൻ.: ഈ വേതാന്തം ഒക്കെ രാത്രി പറയുവാണെ ഉറങ്ങാൻ നല്ല സുഖമായിരുന്നേനെ
നിത്യ: ഒന്നു പോടാ, ഒന്നെനിക്കു ഉറപ്പാ അവക്കാ ചെക്കനെ ഇഷ്ടാ
ആ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു . വസന്ത കാലം എനിക്കായി പൂമാരി തീർത്ത പ്രതീതി. ഈ നിമിഷം നിത്യയെ വാരിപ്പുണർന്ന് ആ കവിളിൽ മുത്തമിടാൻ വിതുമ്പി എൻ്റെ മനസ് ഇത്രയും സന്തോഷമായ വാർത്ത പറഞ്ഞ അവൾക്കു നൽകാൻ മറ്റൊന്നുമില്ല ഇപ്പോ. സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് ചോദിച്ചു .
ഞാൻ: അവൾ പറഞ്ഞോ ഇഷ്ടാണെന്ന്
നിത്യ: ഇല്ലെടാ പക്ഷെ അതുറപ്പാ
ഞാൻ: അതെങ്ങനെ
നിത്യ: നീ കാൻറ്റീനിൽ വെച്ച് പറഞ്ഞതോർമ്മ ഇല്ലേ
ഞാൻ: എന്ത്
നിത്യ: എനിക്കു തെറ്റുപറ്റിയതാ ആ ചെക്കൻ വേറെ പെണ്ണിനെ ആണ് കാത്തു നിന്നത് എന്നൊക്കെ
ഞാൻ: ആ ഞാൻ ഓർക്കുന്നു അതും ഇതും തമ്മിലെന്താ ബന്ധം
നിത്യ: എടാ നീ അത് പറഞ്ഞപ്പോ അവളുടെ മുഖഭാവം ശ്രദ്ധിച്ചില്ലെ
ഞാൻ.: ആ ഞാൻ നോക്കാനൊന്നും പോയില്ല
നിത്യ: എന്നാ ഞാൻ നേക്കിനി ഒരു നിരാശയും ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നു
ഞാൻ: ഓ പിന്നെ
നിത്യ: ടാ ഞാൻ ഇന്നും ഇന്നലെയുമല്ല അവളെ കാണുന്നത് അതെനിക്കു മനസിലാവും പിന്നെ അവളുടെ ദേഷ്യം
ഞാൻ: അത് പിരീഡ്സിൻ്റെ എന്നല്ലെ നീ പറഞ്ഞെ
നിത്യ: ഞാനും അതാ കരുതിയെ പക്ഷെ അതല്ല അവളുടെ കഴിഞ്ഞു അതു പിന്നെ അറിഞ്ഞു
ഞാൻ: ഓ
നിത്യ: എടാ അവളെന്നോട് കൊറെ വട്ടം ചോദിച്ചു അവൻ വേറെ പെണ്ണിനെ കാത്തു നിന്നതാവോ എന്നൊക്കെ . പെണ്ണിൻ്റെ കുശുമ്പു തല പൊക്കുന്നത് കണ്ടപ്പോയെ എനിക്കു കത്തി.
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: എന്തു പറയാൻ ഞാൻ ആ എരുതീയിലണ്ണ ഒഴിച്ചു കൊടുത്തു
ഞാൻ : പാവം കിട്ടുമെടി
നിത്യ: ഓ പിന്നെ അതിനവൾ എന്നോടു കൊറെ ചൂടായി പിന്നെ ചോദിക്കുവാ
അവൾ ഒന്നു നിർത്തി പിന്നെ ചിരിക്കുവാൻ തുടങ്ങി.
ഞാൻ: എന്താടി പറ
നിത്യ : നിനക്കു ലൈൻ ഉണ്ടോ എന്ന്
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: രണ്ടെണ്ണത്തിനു വയറ്റിലുണ്ടാക്കിട്ടു മുങ്ങിയ കക്ഷിയാന്നു

💬 Comments

View all comments