0%

Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]

പറഞ്ഞു
ഞാൻ: എടി പുല്ലേ നിന്നെ ഞാൻ
നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ
അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ.
ഞാൻ: പിന്നെന്തു പറഞ്ഞു
നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു
ഞാൻ: ഞാനോ
നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു
ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ
നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ
ഞാൻ: അച്ചോടാ പാവം
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു.
അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട് താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു.
എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം ചോദ്യങ്ങൾ ഉത്തരം തേടുന്നതെങ്ങനെ അതും ഒരു ചോദ്യചിഹ്നം . ആ ദേഷ്യം അവളുടെ മുഖമൂടി ആയിരുന്നില്ലെ തൻ്റെ വികാരങ്ങളെ മറ്റുള്ളവരിൽ നിന്നും മറക്കാൻ അവളണിഞ്ഞ ദേഷ്യത്തിൻ്റെ മുഖമൂടി.
മുറിയിൽ ഫാൻ കറങ്ങുന്നുണ്ട് നല്ല സ്പീഡിൽ തന്നെ എന്നാൽ കാറ്റിൻ്റെ ഒരു കണിക പോലും എന്നെ തേടിയെത്തിയില്ല. ശരീര താപനില ഉയരുന്നു വിയർപ്പു കണങ്ങൾ ഒഴുകി അകലുന്നു. ശരീരമാസകലം വിങ്ങുന്നപ്പോലെ എന്തിനോ വേണ്ടി . ഇതെല്ലാം തനിക്ക് പുതിയ അനുഭൂതികളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യമായി അവളെ കണ്ട അന്ന് താൻ അവളെ നോക്കിയിരുന്നില്ല. രണ്ടാമത് ആ വഴിയോരത്ത് കണ്ടപ്പോഴും താൻ അവളെ നോക്കിയില്ല ആ സമയമത്രയും സഹോദരസ്നേഹത്തിൻ്റെ വിങ്ങലായിരുന്നു രക്തബന്ധത്തിൻ്റെ ബന്ധനത്തിൻ്റെ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.

എന്നാൽ മുന്നാം വട്ടം ഒരു നോക്കു കണ്ടതും അടിയറവു

💬 Comments

View all comments