0%

Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]

ഞാൻ: അത് പിരീഡ്സിൻ്റെ എന്നല്ലെ നീ പറഞ്ഞെ
നിത്യ: ഞാനും അതാ കരുതിയെ പക്ഷെ അതല്ല അവളുടെ കഴിഞ്ഞു അതു പിന്നെ അറിഞ്ഞു
ഞാൻ: ഓ
നിത്യ: എടാ അവളെന്നോട് കൊറെ വട്ടം ചോദിച്ചു അവൻ വേറെ പെണ്ണിനെ കാത്തു നിന്നതാവോ എന്നൊക്കെ . പെണ്ണിൻ്റെ കുശുമ്പു തല പൊക്കുന്നത് കണ്ടപ്പോയെ എനിക്കു കത്തി.
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: എന്തു പറയാൻ ഞാൻ ആ എരുതീയിലണ്ണ ഒഴിച്ചു കൊടുത്തു
ഞാൻ : പാവം കിട്ടുമെടി
നിത്യ: ഓ പിന്നെ അതിനവൾ എന്നോടു കൊറെ ചൂടായി പിന്നെ ചോദിക്കുവാ
അവൾ ഒന്നു നിർത്തി പിന്നെ ചിരിക്കുവാൻ തുടങ്ങി.
ഞാൻ: എന്താടി പറ
നിത്യ : നിനക്കു ലൈൻ ഉണ്ടോ എന്ന്
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: രണ്ടെണ്ണത്തിനു വയറ്റിലുണ്ടാക്കിട്ടു മുങ്ങിയ കക്ഷിയാന്നു പറഞ്ഞു
ഞാൻ: എടി പുല്ലേ നിന്നെ ഞാൻ
നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ
അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ.
ഞാൻ: പിന്നെന്തു പറഞ്ഞു
നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു
ഞാൻ: ഞാനോ
നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു
ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ
നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ
ഞാൻ: അച്ചോടാ പാവം
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു.
അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട്

💬 Comments

View all comments