Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു.
എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം ചോദ്യങ്ങൾ ഉത്തരം തേടുന്നതെങ്ങനെ അതും ഒരു ചോദ്യചിഹ്നം . ആ ദേഷ്യം അവളുടെ മുഖമൂടി ആയിരുന്നില്ലെ തൻ്റെ വികാരങ്ങളെ മറ്റുള്ളവരിൽ നിന്നും മറക്കാൻ അവളണിഞ്ഞ ദേഷ്യത്തിൻ്റെ മുഖമൂടി.
മുറിയിൽ ഫാൻ കറങ്ങുന്നുണ്ട് നല്ല സ്പീഡിൽ തന്നെ എന്നാൽ കാറ്റിൻ്റെ ഒരു കണിക പോലും എന്നെ തേടിയെത്തിയില്ല. ശരീര താപനില ഉയരുന്നു വിയർപ്പു കണങ്ങൾ ഒഴുകി അകലുന്നു. ശരീരമാസകലം വിങ്ങുന്നപ്പോലെ എന്തിനോ വേണ്ടി . ഇതെല്ലാം തനിക്ക് പുതിയ അനുഭൂതികളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യമായി അവളെ കണ്ട അന്ന് താൻ അവളെ നോക്കിയിരുന്നില്ല. രണ്ടാമത് ആ വഴിയോരത്ത് കണ്ടപ്പോഴും താൻ അവളെ നോക്കിയില്ല ആ സമയമത്രയും സഹോദരസ്നേഹത്തിൻ്റെ വിങ്ങലായിരുന്നു രക്തബന്ധത്തിൻ്റെ ബന്ധനത്തിൻ്റെ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.
എന്നാൽ മുന്നാം വട്ടം ഒരു നോക്കു കണ്ടതും അടിയറവു പറഞ്ഞിരിക്കുന്നു ഞാൻ. എത്രയോ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് അടുത്തിടപഴകിയിട്ടുണ്ട് . അവരിലാരിലും കാണാത്ത ഒരു വശ്യത ഒരു കാന്തിക മണ്ഡലത്തിൽ പെട്ട പോലെ താൻ അവളിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്ന പോലെ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ പോലെ താനും തൻ്റെ ചിന്തകളും അവളെ ചുറ്റി പറ്റിയാണ് എന്ന യാഥാർത്യം താൻ മനസിലാക്കുന്നുണ്ട്
ഒന്നുറപ്പാണ് താൻ അവളെയാണ് നോക്കുന്നത് എന്നവളിൽ സംശയം ജനിച്ചിരിക്കുന്നു. തന്നോട് അവർക്ക് താൽപര്യം ഉണ്ടെന്ന സംശയം തനിക്കും ഇതൊരു വല്ലാത്ത ഫീലാണ് .
നിത്യ: ടാ പെട്ടാ പോയി മേൽ കഴുകി വാടാ കഴുതെ ചായ കുടിക്കാ
അവളുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ മേൽ കഴുകാനായി തോർത്തും എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോ നിത്യ എൻ്റെ കിടക്കയിൽ 'വന്നു കിടന്നു. ഞാൻ കുളിക്കാൻ തുടങ്ങുമ്പോ കേട്ടു അവളുടെ ശബ്ദം
നിത്യ: ടാ ഞാൻ ഒരു കാര്യം
💬 Comments
View all comments