Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
ചായ കുടിക്കാനായി ഇരുന്നതും എനിക്കരികിലായി അവളും വന്നിരുന്നു . അവളുടെ നോട്ടം എനിക്ക് അസഹനിയമായി തോന്നി ഞാൻ ആഹാരം മതിയാക്കി പെട്ടെന്നു എഴുന്നേറ്റു
ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട.
ഞാൻ: ടീ നമുക്ക് പോവട്ടെ
നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം
ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര്
നിത്യ: ഇമ്മിണി പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി
💬 Comments
View all comments