Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
കഴുതെ എനിക്കറിയാ എങ്ങനെ തിന്നണമെന്ന് .
പിന്നെ എന്തോ അവൾ അതിന് മറുപടി ഒന്നും തന്നില്ല . ഇടക്കിടെ എൻ്റെ മിഴികൾ ഞാൻ പറയുന്നത് കേൾക്കാൻ വിസമ്മതിച്ചത് എനിക്കു തന്നെ വിനയായി. എൻ്റെ മിഴികൾ ജിൻഷയെ തഴുകുന്ന ഓരോ ഞൊടിയും അവളെന്നെ രൂക്ഷമായി നോക്കി. എത്ര തന്നെ പറഞ്ഞാലും എൻ്റെ മിഴികൾ അതൊന്നും ചെവികൊണ്ടില്ല. അത് അവളുടെ മുഖത്ത് നീരസത്തിൻ്റെ മാറ്റൊലിയായി തെളിയുന്നതും ഞാൻ കണ്ടു.
ജിൻഷ: നിത്യ എടി ഈ വഴിയരികിൽ ഒരു പെണ്ണ് വരുമ്പോ ഒരുത്തൻ കാത്തു നിക്കുന്നു. ചോദിച്ചപ്പോ ഫ്രണ്ടിനെ കാത്തു നിക്കാ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി.
ആ വാക്കുകൾ കേട്ട നിമിഷം വായിലേക്കു ചലിച്ച കൈകൾ നിശ്ചലമായി. എൻ്റെ മിഴികൾ അവൾക്കു നേരെ ഉയർന്നു. ഒന്നും പറയല്ലേ എന്നൊരു ദയനീയ ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഈ സമയം നിത്യയും അവളിൽ ശ്രദ്ധ കേന്ദ്രീകരച്ചിരുന്നതിനാൽ എൻ്റെ പരിഭ്രമം അവൾ അറിഞ്ഞില്ല.
ജിൻഷ : എടി അവൻ പറഞ്ഞത് സത്യമായിരിക്കോ
നിത്യ: എവിടെ, നിനക്കെന്താ വട്ടാണോ പെണ്ണെ
ജിൻഷ: സത്യം ആയിക്കുടേടി.
നിത്യ : ഒന്നു പോയേടി എനിക്കുറപ്പാ ആ ചെക്കൻ പെണ്ണിനെ റൂട്ടിടാനാ വന്നേ
ജിൻഷ: ആണോ
അപ്പോ ഞാൻ കയറി പറഞ്ഞു
ഞാൻ.: അവൻ അവൻ്റെ ഫ്രണ്ട്സിനെ വെയ്റ്റ് ചെയ്തതായിക്കൂടെ.
നിത്യ: ഇല്ല ഏട്ടാ അതെനിക്കൊറപ്പാ
ഞാൻ: അതെന്താടി
നിത്യ: എടാ നോക്ക് ആ പെണ്ണിന് ആ ചെക്കനെ മുന്നെ അറിയാ അതോണ്ടാണല്ലോ അവൾ അവനോട് സംസാരിച്ചത് അപ്പോ ഉറപ്പാ അവളെ കാത്തു തന്നെ നിന്നതാ
ഞാൻ: എടി പൊടിക്കാളി ഇന്നലെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നപ്പോ ഇവൾ വന്നത് അപ്പോ ഇവളെ കാണിക്കാനാ കെട്ടിപ്പിടിച്ചത് എന്നു പറഞ്ഞാ ശരിയാവോ
നിത്യ : അതില്ല പക്ഷെ ഇതുപോലെ ആണോ
ഞാൻ: പിന്നല്ലാതെ അറിയുന്ന ഒരാളെ കണ്ടാ അരായാലും സംസാരിക്കും
ജിൻഷ: പക്ഷെ ആ ആൾ സംസാരിക്കുന്നത് പേടിച്ചു കൊണ്ടാ. കള്ളത്തരം ഇല്ലേ പേടിക്കണ്ട കാര്യം എന്താ
നിത്യ : കണ്ടൊ കണ്ടൊ ഞാൻ പറഞ്ഞതാ ശരി
ഞാൻ: എടി ഇപ്പോ ഞാനാണ് നിന്നതെന്നു കരുതാ
നിത്യ: ഒക്കെ
ഞാൻ: ജിൻഷയാണ് ആ പെണ്ണ്
നിത്യ : ഒക്കെ
ഞാൻ : ഇവളെ കണ്ടാ ഞാൻ പേടിച്ചല്ലെ സംസാരിക്കൂ
നിത്യ: എടാ പൊട്ടാ ഇവളെ കണ്ടാ നീ എന്തിനാടാ പേടിക്കുന്നത്. മാങ്ങാതൊലി
ഞാൻ: എടി
💬 Comments
View all comments