Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
വരുന്നത് കണ്ട അവൾ രൂക്ഷമായി എന്നെ നോക്കി. ആ നോട്ടം കണ്ടതിനാൽ ഞാൻ ബൈക്കു വേഗത്തിൽ പായിച്ചു. അവളുടെ ആ നോട്ടം മനസിൻ്റെ കോണിൽ തറച്ചിരുന്നു.
പതിവു പോലെ ക്ലാസിലെത്തി. ബഞ്ചിൽ നമ്മുടെ പടയുണ്ട് . എല്ലാം പതിവു പോലെ ഇടവേള സമയങ്ങളിൽ ഞാൻ B Com ബാച്ചിലൂടെ നടന്നു കളിക്കാൻ തുടങ്ങി. എനിക്കു കൂട്ടിനു ഹരി വന്നു. എന്തോ ജിഷ്ണുവിനും അജുവിനും എന്നെ ഈ കാര്യത്തിൽ പെട്ടെന്നു ഉൾകൊള്ളാൻ ആയില്ല
ഉച്ച സമയം ഭക്ഷണം കഴിക്കാനായി കാൻ്റീനിലെത്തി . നമ്മുടെ സഹോദരിയും പ്രിയതമയും നേരത്തെ സിറ്റ് പിടിച്ചിട്ടുണ്ട് . അവർ എന്നെ കാണാതെ വലിയാൻ ഞാൻ ശ്രമിച്ചെങ്കിലും ആ കുറുനരി എന്നെ കണ്ടെത്തി.
നിത്യ: ടാ ഞങ്ങളിവിടുണ്ട് . ഇങ്ങ് വാ
ഓ പെട്ട് എനി മുങ്ങിയാ നാറും ജിൻഷയുടെ രാവിലത്തെ നോട്ടം ഓർത്ത് മടിച്ചു മടിച്ചു ഞാൻ അവർക്കരികിലെത്തി. ഫുഡ് ഓർഡർ ചെയ്തു. അവരും വെയ്റ്റ് ചെയ്തിരിക്കാണ്.
നിത്യ: എന്നാ മോനെ പറ്റിയെ
ഞാൻ: എന്ത്
നിത്യ: അല്ലടാ നിനക്കെന്നാടാ അക്കൗണ്ട്സ് ഇഷ്ടായി തുടങ്ങിയത്
ഞാൻ : നിനക്കെന്താടി വട്ടായാ
നിത്യ: അല്ല ഒന്നു രണ്ടു വട്ടം ഞങ്ങടെ ബാച്ചിൻ്റെ അവിടെ തിരിഞ്ഞു കളിച്ചതോ
ഞാൻ: ഓ അതോ അതാ ഹരി നോക്കുന്ന മോൾ ഏത് ക്ലാസിലാന്നറിയാൻ
നിത്യ : അല്ലാണ്ടെ നിനക്കല്ല
ഞാൻ: ഒന്നു പോയേടി
നിത്യ: കേട്ടോ ജിൻഷാ , ഇവിടെ ഒരാൾക്ക് പ്രേമത്തിൻ്റെ സുക്കേട് തൊടങ്ങിയോ എന്നൊരു സംശയം
ഞാൻ - ടീ ടീ വേണ്ട ട്ടോ
ജിൻഷ :
💬 Comments
View all comments