Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
അവനെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അതവൾ കണ്ടിരുന്നു. അവൾ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആ കണ്ണുകൾ അവൻ പിൻവലിച്ചില്ല ആ കണ്ണുനീർ അവൻ തുടച്ചില്ല.
ഹൃദയത്തിലെവിടെയോ കാരിരുമ്പ് കുത്തിയിറക്കുന്ന വേദന അവൻ നുകർന്നു. ഒരു തരം മരവിച്ച അവസ്ഥ. തനിക്കു ചുറ്റും നടക്കുന്നതൊന്നും അവനറിഞ്ഞില്ല. ദു:ഖത്തറിൻ്റെ ആഴക്കടലിൽ അതിലെ ഗർത്തങ്ങളിലേക്ക് അവൻ സ്വയം ചേക്കേറി. അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി എവിടെ പോകണം എന്നറിയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു.
സമയങ്ങൾ പതിയെ ഒഴുകിയകന്നു ഉച്ച സമയമായി. കാൻ്റീനിൽ നിത്യയും ജിൻഷയും ഇരുന്നു. കുറേ നേരം ആയി ഏട്ടനെ കാണാത്ത പരിഭവം അവളിൽ ഉടലെടുത്തു.
ജിൻഷ: എന്താടി
നിത്യ: ഏട്ടൻ ഇതുവരെ വന്നില്ല
ജിൻഷ: വന്നോളും നീ കഴിച്ചേ
നിത്യ: വേണ്ടടി എനിക്കു വിശപ്പില്ല
ജിൻഷ: നിനക്കു വട്ടാ
നിത്യ : എന്തോ സീൻ ഉണ്ടായിട്ടുണ്ട്
ജിൻഷ: എന്തുണ്ടാവാനാ
നിത്യ: ഇന്നവൻ ക്ലാസ്സിൽ കേറിയിട്ടില്ല അതുറപ്പാ
ജിൻഷ: കട്ടാക്കി വല്ല പടത്തിനും പോയിക്കാണും
നിത്യ: ഇതതൊന്നുമല്ല
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: എടി അവന് ഈ കേളേജിൽ ഒരു പെണ്ണിനെ ഇഷ്ടാ
ജിൻഷ: അതിന്
നിത്യ: എടി അവളെ കാണാൻ സന്തോഷത്തോടെ ഇന്നു നേരത്തെ ഇറങ്ങിയതാ
ജിൻഷ: നിൻ്റെ അടുത്ത് പറഞ്ഞതല്ലേ പറ്റിക്കലാവും
നിത്യ : അല്ലെടി ഇത് സീരിയസാ
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ അവനെ, ഇന്നുവരെ ഒരു പെണ്ണിനെ കുറിച്ച്, പ്രേമം അവൻ പറഞ്ഞു കേട്ടിട്ടില്ല
ജീൻഷ: എന്നിട്ടു ഇപ്പോ കേട്ടോ
നിത്യ: ഇന്നു വരുമ്പോ
💬 Comments
View all comments