Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
: അതെന്താ നീ കേറുന്നില്ലേ
നിത്യ: ഇല്ലെടി ക്ലാസ്സിൽ ആയാലും ഞാൻ കരയും അല്ലാതെ എനിക്ക് പറ്റില്ല പിന്നെ നൂറു ചോദ്യമാവും
ജിൻഷ: എന്നാൽ ഞാനും കേറുന്നില്ല
നിത്യ: അതു വേണ്ടടി നീ കേറിക്കോ
ജിൻഷ: ഒന്നു പോയെ നീ ഇങ്ങനെ നിക്കുമ്പോ ഞാൻ പോവോ
നിത്യ: അതല്ലെടി
ജിൻഷ: നീ ഒന്നും പറയണ്ട
നിത്യ: എന്നാ നമുക്ക് ഗ്രൗഡിൻ്റെ അവിടെ പോയിരിക്കാം
ജിൻഷയും അതു ശരി വച്ചതോടെ അവർ അവിടെ നിന്നും ഗ്രൗഡിലേക്കു പോയി. അവിടെ ഒരു ബഞ്ചിൽ ഇരുവരും ഇരുന്നു. മൗനം മാത്രം അവർക്കിടയിൽ സംസാരവിഷയം ഒന്നുമില്ല. ഇടക്കിടെ കേൾക്കുന്ന നിത്യയുടെ കരച്ചിലിൻ്റെ മറ്റൊലി മാത്രം. അതിനെ കീറി മുറിച്ച പോലെ ജിൻഷ ചോദിച്ചു.
ജിൻഷ: എനി പറ നിൻ്റെ ഏട്ടനെ കുറിച്ച് .
നിത്യ: അവൻ ആദ്യമായി കരഞ്ഞതെന്നാണെന്ന് അറിയോ നിനക്ക്
ജിൻഷ: അതെങ്ങനാടി എനിക്കറിയ
നിത്യ ഒരു കുഞ്ഞു ചിരി മുഖത്ത് വരുത്താൻ വിഫലശ്രമം നടത്തി.
നിത്യ: അവൻ്റെ ഈ ശത്രുവിനു വേണ്ടിയാ അവനാദ്യമായി കരഞ്ഞത്.
ജിൻഷ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
നിത്യ: ഞാൻ ഏഴിൽ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റ് ഉണ്ടായി. ഒരു കാറു വന്നെന്നെ ഇടിച്ചു തെറുപ്പിച്ച ആ ദിവസം.
അവൾ ശ്വാസം ഒന്നെടുത്തു പിന്നെ തുടർന്നു
അവരെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛനും അമ്മയും എത്തി . അവരെല്ലാം കരയുകയാണ് വേദനിക്കുന്നു എന്നൊക്കെ ഞാൻ പറയുന്നുണ്ട്. പക്ഷെ ഡോക്ടേർസ് വന്നില്ല അതിലും വലിയ ഒരു എമർജൻസി കേസ് അവിടുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനുമാവാതെ അവരും
💬 Comments
View all comments