0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

ചാലോ അതെന്താടി
നിത്യ: പെന്നു മോനെ നിൻ്റെ അഭിനയം പൊളിയാ
ഞാൻ: ഞാനോ നി എന്താ പറയുന്നേ
നിത്യ: ഇവളുള്ളത് ഒക്കെ മറന്ന് പച്ചക്ക് ഞാൻ പറയേ അറിയാലോ എന്നെ
ഞാൻ: ഒന്നടങ്ങടി പെണ്ണേ തമാശയാക്കിയതല്ലേ
നിത്യ: എനി എന്തൊക്കെ കാണാം
ഞാൻ : കാണാലോ കാണണല്ലോ
ഞങ്ങളുടെ അടക്കം പറച്ചിൽ' കേട്ടിട്ട് ' അനു ചോദിച്ചു
അനു : എന്താ ആങ്ങളയും പെങ്ങളും കുശു കശുക്കുന്നെ
ഞാൻ അതു കേട്ട് ചിരിയോടെ മറുപടി കൊടുത്തു
ഞാൻ: അപ്പുറം ഒരു ചാലുണ്ട് അത് 'ഒഴുകുന്നുണ്ടേ അവിടെ പോവാന്ന് ഇവൾ പറയാ
പറഞ്ഞു തീരും മുന്നെ അവൾ എൻ്റെ വയറിൽ നുള്ളി
ഞാൻ: അമ്മേ
ഞാൻ ഉറക്കെ വിളിച്ചു പോയി ആ വിളിയും കേട്ട് അമ്മ വരുകയും ചെയ്തു
അമ്മ: എന്താ ഇവിടെ
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല' പക്ഷെ അനു അമ്മയോടു ചോദിച്ചു
അനു : അമ്മേ ഇവിടെ അടുത്തെവിടെയോ ചാലുണ്ടെന്ന് അപ്പുവേട്ടൻ പറഞ്ഞല്ലോ
അമ്മ: ചാലോ ഇവിടെയോ
അപ്പോഴേക്കും നിത്യ കിടന്ന് ചിരിയടാ ചിരി. ഞാൻ അവളെ നോക്കി കണ്ണുരുട്ടിയെങ്കിലും അവളുണ്ടോ അടങ്ങുന്നെ അവൾ ആർത്ത് ചിരിക്കല്ലേ . ഇത് പാരയാവും എന്നു മനസിൽ കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും പണി കിട്ടി. കലങ്ങിയ കണ്ണുകൾ ആയി അനു.
അനു : അമ്മെ ഇവർക്കാർക്കും ഞാൻ വന്നത് ഇഷ്ടായിട്ടില്ല .
പിന്നെ കണ്ണുനീർ സാഗരം അലയടിച്ചു അതു കാണേണ്ട താമസം മാതാശ്രീ ഫ്ലാറ്റ് പിന്നെ അവളെ സമാധാനിപ്പിക്കൽ ഞങ്ങളെ വഴക്കു പറയൽ അതും പോരാഞ്ഞിട്ട് അവളെ ഊട്ടി വിടുവല്ലേ.. എല്ലാം കണ്ടും കേട്ടും ഞാനും നിത്യയും . ഞങ്ങൾ രണ്ടാളും ഒരു വിധം കഴിച്ചു എന്നു വരുത്തി. കൈ കഴുകി ഞാൻ ബൈക്ക് എടുത്ത് പുറത്തു പോയി. നിത്യ പാവം പെട്ടു
ഞാൻ നേരെ കായലോരത്തേക്കു വിട്ടു ഇടക്ക് ഞാനും ശ്യാം ഒരുമിച്ച് ഇരിക്കുന്ന സ്ഥലം. കക്ഷി സാഹിത്യ പ്രിയനാണ് എനിക്ക് ഡ്രോയിംഗ് കമ്പവുമുണ്ട് . അതു കൊണ്ട് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പലപ്പോഴും ഇവിടെ ആണ് ഉണ്ടാവാറ്. ഞാൻ വരുമ്പോയേ ശ്യാമിനെ വിളിച്ചിരുന്നു അതു കൊണ്ട് തന്നെ ആളും പെട്ടെന്നു തന്നെ വന്നു.
ശ്യാം: എന്താടാ കാണണമെന്ന് പറഞ്ഞത്
ഞാൻ: പറയാ ആദ്യം നീയൊന്നിരിക്ക്.
അവൻ തനിക്കരികിലിരുന്നു ചെരുപ്പ് തെങ്ങിൻ ചോട്ടിൽ വച്ച് എൻ്റെ ഒപ്പം വെള്ളത്തിൽ കാലിട്ടിരുന്ന നേരം

💬 Comments

View all comments