0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ
ഞാൻ: കക്ഷികളോ എന്താടാ
ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ
ഞാൻ: ഏതു രണ്ടാളുടെ
ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര്
ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം
ശ്യാം: ശരി, ശരി നി സംഭവം പറ
ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി അത് പൊളിഞ്ഞു
ശ്വാം : പേരെന്താ
ഞാൻ: ജിൻഷ
ശ്യാം : അപ്പോ മറ്റേതോ
ഞാൻ: മാളൂട്ടി
ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത്
ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ' ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്.
ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല
ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.

ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ
നിൻ ഹൃദയമോ രാധയല്ലോ
കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ
നാദം കേൾക്കും നിമിഷം
ആനന്ദ നടനം ആടിടും രാധ

വറുതെ

💬 Comments

View all comments