0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

പറഞ്ഞേ ഓരോരുത്തര് സ്നേഹം
മുത്ത് അതു മാളു ആക്കി
ടോ താനൊന്നു മനസിലാക്ക് എനിക്ക് ജിൻഷയെ
പ്രേമിക്കാനെ കഴിയു തന്നെ കഴിയില്ല
എന്നെ പ്രേമിക്കാൻ ഞാൻ പറഞ്ഞോ
പിന്നെ തനിക്കെന്താ വേണ്ടത്
എനിക്ക് ഇയാളോട് ഇങ്ങനെ സംസാരിച്ചാ മതി
തനിക്ക് വട്ടാണോ
ആണെന്നാ തോന്നുന്നെ . അപ്പുവേട്ടനെ എനിക്കിഷ്ടാ പക്ഷെ
ഞാൻ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എൻ്റെ പ്രണയം
വ്യാപാരമല്ല അത് ഞാൻ കൊടുക്കും പ്രതിഫലം ഞാൻ ആഗ്രഹിക്കുന്നില്ല
അപ്പുവേട്ടാ
എടോ താനെന്താ ഇങ്ങനെ
ഏട്ടൻ ആരെ വേണമെങ്കിലും പ്രേമിച്ചോ കെട്ടിക്കോ പക്ഷെ ദിവസവും
ഈ എനിക്കു വേണ്ടി അപ്പുവേട്ടൻ്റെ മാളുനു വേണ്ടി കുറച്ചു
നിമിഷങ്ങൾ മാറ്റി വെച്ചാ മതി.
അതെ താൻ സങ്കടപ്പെടല്ലേ
സങ്കടോ എനിക്കോ ഒന്നു പോയെ അപ്പുവേട്ടാ ഇപ്പോ ഞാൻ ഹാപ്പിയാ
സത്യം
സത്യം ഞാനൊന്നു ചോദിച്ചോട്ടെ
താൻ ചോദിക്കെടോ
ആ ചേച്ചിനെ ഇപ്പോഴും ഇഷ്ടമല്ലേ ഏട്ടന്
സത്യം പറഞ്ഞാ ആണെടോ
എന്നാ ഒന്നുടി ശ്രമിച്ചുടെ
താൻ എന്താടൊ ഈ പറയുന്നെ
ഞാൻ കാര്യമല്ലേ പറഞ്ഞത്
തനിക്കെങ്ങനെ ഇത് എന്നോടു പറയാൻ പറ്റുന്നേ
അതെന്താ അങ്ങനെ പറഞ്ഞേ എനിക്കു മനസിലായില്ല
താൻ ഇഷ്ടപ്പെടുന്ന ആളോട് വേറെ ആളെ നോക്കാൻ
തനിക്കെങ്ങനെ പറയാൻ പറ്റുന്നെ
അതോ എൻ്റെ ആഗ്രഹം നടക്കില്ല അതെനിക്കറിയാ
അപ്പുവേട്ടൻ്റ ആഗ്രഹം നടക്കണം
അപ്പുവേട്ടൻ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാ മതി എനിക്ക്
അതൊന്നും നടക്കില്ല അവക്കെന്നെ ഇഷ്ടല്ല
ആരു പറഞ്ഞു
അവൾ തന്നെ മുഖത്തു നോക്കി പറഞ്ഞതാ
അപ്പുവേട്ടാ നിങ്ങൾ ഇത്ര പാവാ
അതെന്താ മാളു
ഒരു പെണ്ണിനോട് പെട്ടെന്ന് ഇഷ്ടാന്നു പറഞ്ഞാ അവൾ അല്ല എന്ന പറയാ
ഒന്നു പോടി
സത്യം കുടുംബത്തിൽ പിറന്ന നല്ല പെമ്പിള്ളേര് അങ്ങനാ
ആ എനിക്കറിയില്ല
ഏട്ടാ ഒരു പെണ്ണും പെട്ടെന്നു പറയില്ല അവക്കു വിശ്വാസം വരണം
ഇയാള് അവസാനം വരെ കുടെ ഉണ്ടാവും എന്ന് ചതിക്കില്ല എന്ന
ഉറപ്പും അപ്പോ പറയും ഇഷ്ടാന്ന്
ആയിരിക്കും
ദേ മനുഷ്യാ ഒന്നു ഉഷാർ ആയേ അല്ലെ തന്നെ ആ പെണ്ണിനെ
മൂന്നു ദിവസം കണ്ടു അപ്പോഴേക്കും പോയി പറഞ്ഞു
ഐ ലവ് യു . അവക്ക് നിങ്ങളെ കുറിച്ച് എന്തറിയാ അപ്പോ
പേടിച്ചു നോ പറഞ്ഞു
അങ്ങനാവോ
അങ്ങനെ തന്നാ
സത്യം
സത്യം പക്ഷെ എന്നെ മറക്കോ അവൾ റെഡിയായ എനിക്ക് മെസേജ് അയക്കോ
അതെന്താ മാളു നി അങ്ങനെ പറഞ്ഞത്

💬 Comments

View all comments