0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

ആ ഫോൺ എടുത്തു നോക്കി അവളുടെ മെസേജ് ഞാൻ കണ്ടു.

അപ്പോ ഇങ്ങോട്ടും മെസേജ് അയക്കും കള്ളൻ
താനാരാടൊ ശരിക്കും
അതിപ്പോ പറഞ്ഞാ രസം പോയില്ലെ കുട്ടാ
താൻ ഞാനെന്തോ തെറ്റു ചെയ്തെന്ന് നേരത്തെ പറഞ്ഞില്ലേ
അതിതു വരെ വിട്ടില്ലേ
അല്ല അതെനിക്കറിയണം
അതൊന്നും ഇല്ലാന്നെ
പറ എനിക്കറിയണം
അത് ചേട്ടൻ്റെ ഇഷ്ടം മനസിലാക്കാതെ അവൾ നോ പറഞ്ഞു
എൻ്റെ ഇഷ്ടം മനസിലാക്കാതെ ചേട്ടനും ആ
തെറ്റാവർത്തിക്കരുത് എന്നാ പറഞ്ഞെ.
ഓ അങ്ങനെ താനെന്തു കണ്ടാ എന്നെ പ്രേമിക്കുന്നത്
അതൊക്കെ ഇണ്ട് , എല്ലാ ജിൻഷയെ എന്തു കണ്ടാ ഇഷ്ടായത്
അതെനിക്കറിയില്ല
അതെന്താ അങ്ങനെ
സത്യസന്ധമായ പ്രണയം അങ്ങനാ കുട്ടി
ഒന്നു പോയേ ചേട്ടാ കള്ളം പറയാതെ
സത്യം ഞാൻ പറയുന്നത് പരമമായ സത്യം .
എനിക്കൊന്നും മനസിലായില്ല.
ഞാൻ പറഞ്ഞു തരാം " ഒരാളെ സൗന്ദര്യം കണ്ടോ അല്ലെ അവളുടെ
പുറം മുടിയിൽ എന്തും ആവട്ടെ അവയോടു തോന്നുന്ന പ്രണയമാണേ
അതു നശിക്കുന്ന നിമിഷം ആ പ്രണയവും നശിക്കും. എന്നാൽ
എന്താണ് അവളിൽ പ്രണയം തോന്നാൻ കാരണമെന്നറിയില്ലെങ്കിൽ
അവളിലെ മാറ്റം ഒന്നും എന്നിലെ പ്രണയത്തെ കുറക്കില്ല അതല്ലെ യഥാർത്ഥ പ്രണയം "

സത്യമാ ചേട്ടാ പൊളി എനിക്കിഷ്ടായി
അതു നീ മുന്നേ പറഞ്ഞല്ലോ
ഇപ്പോ ഇഷ്ടം കുടുവാ എനിക്ക്
ആണോ അവസാനം നി കരയരുത്
അതു ഞാൻ നോക്കി കൊള്ളാം, ചേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ
ഉം പറ എന്താ
ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടായിരുന്നോ
ജീവനായിരുന്നു
പിന്നെ ഒന്നു പോയേ
സത്യം അവളെ ഞാൻ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു
അപ്പോ ചേച്ചി ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ എന്തു തോന്നി
ഇതൊക്കെ നിനക്കെങ്ങനെ അറിയാ
അതൊക്കെ അറിയാ എൻ്റെ കള്ള കണ്ണൻ്റെ കാര്യം ഞാൻ നോക്കൂലെ
എന്താ എന്താ പറഞ്ഞേ
അതു വിട്ട് കാര്യം പറ
അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ ആകെ തകർന്നു.
വല്ലാത്ത ഒരു മടുപ്പായിരുന്നു
എനി പ്രേമവൊന്നും വേണ്ടാ എന്നു തീരുമാനിച്ചു
അതെ പക്ഷെ അതെങ്ങനെ നിനക്ക്
പിന്നെ ജിൻഷയെ വെറുത്തില്ലെ
ഇല്ല അവളെ ഞാനെങ്ങനാ
ദേ കള്ളം പറയരുത് സത്യം മാത്രം. അവൾ അഭിനയിക്കാ തന്നെ
ചതിച്ചു എന്നൊക്കെ തോന്നിയില്ല
മാളു സത്യം താനെങ്ങനാടോ എൻ്റെ മനസ് വായിക്കുന്നത്
എന്താ വിളിച്ചെ
മാളു തൻ്റെ പേരതല്ലേ താൻ പറഞ്ഞത്
അയ്യട ഞാൻ മാളൂട്ടി എന്നാ

💬 Comments

View all comments